26 /11 അനുസ്മരണം:ബ്ലോത്രം റിവ്യൂ
Friday, November 27, 2009
26 /11 അനുസ്മരണം
വായനക്കാരന്‍ വിലയിരുത്തുമ്പോള്‍
മുംബൈ ഭീകരാക്രമണം :ഒന്നാം വാര്‍ഷികത്തില്‍
ശ്രീ ഈശ്വരമംഗലം എഴുതിയ ആഭ്യന്തരമതതീവ്രവാദം ശക്തിപ്പെടുന്നു ..... എന്ന അനുസ്മരണം
വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടും എഴുത്തിന്‍റെ ശൈലി കൊണ്ടും മികച്ചു നില്‍ക്കുന്നു....കലിക പ്രധാനമായ ഒരു വിഷയം തന്‍റെ വീക്ഷണ കോണിലൂടെ അദ്ദേഹം സമര്‍ത്ഥമായി വിലയിരുത്തിയിട്ടുണ്ട്....
മത തീവ്രവാദം മുന്‍പോന്നുമില്ലാത്ത വിധം ശക്തി യാര്‍ജിക്കുകയും നിരപരാധികളായ ജനങ്ങള്‍ അതിനിരയാവുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസക്തിയേറുന്നു..ഈയൊരു ലേഖനം ബ്ലോത്രത്തിനു മുതല്‍ കൂട്ട് തന്നെയാണ്..
``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട് ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന് പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ് ആയിരിക്കും.'' പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്.
സത്യത്തില്‍ പിന്നിട്ട നാളുകളില്‍ എന്താണ് സംഭവിച്ചത് ..ജവഹര്‍ലാല്‍നെഹ്രുവിന്റെ പ്രക്യപിത നയങ്ങളില്‍ നിന്നും രാജ്യ ഭരിച്ച അദ്ദേഹത്തിന്റെ കക്ഷി ഏറെ പിന്നോക്കം പോയത് കൊണ്ടാണ് തീവ്രവാദം ഇന്ത്യയില്‍ ഇത്രെയേറെ ശക്തി പ്രാപിച്ചത് എന്നു കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും..
നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും അധികാരത്തിനു വേണ്ടി പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ് സ്വാതന്ത്ര്യാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്.ഈശ്വരമംഗലത്തിന്‍റെ നിരീക്ഷണങ്ങള്‍ അര്‍ത്ഥവത്താവുകയാണ് -- വരും കാല ങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ തീവ്ര വാദത്തില്‍ ആക്രുഷ്ട്ടരായാല്‍ അതിനു ഭരണ കൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തന്നെയാണ് ഉത്തരവാദികള്‍ ...തീവ്രവാദത്തെ വിലയിരുത്തുമ്പോള്‍ ബാബറി മസ്ജിദ് തകര്‍ക്കപെടുന്നതിനിനു മുന്നും പിന്നും എന്നു പറയേണ്ടി വരും..നിര്ഭാഗ്യകരമായ ആ സംഭവത്തിനു വാദികള്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തന്നെയാണ്
നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും അധികാരത്തിനു വേണ്ടി പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ് സ്വാതന്ത്ര്യാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്.ഈശ്വരമംഗലത്തിന്
സര്‍ക്കാര്‍ സംവിധാനങ്ങളും മതവും എന്നുപറയുമ്പോള്‍ ഭൂരിപക്ഷമതത്തില്‍പെട്ടവര്‍ അവിടെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാഭാവികമായും എത്തിപ്പെടുകയും ,, അവരുടെ വിശ്വാസങ്ങള്‍ അവര്‍ അവിടെ സ്ഥാപിചെടുക്കുകയും ചൈയ്യുകയാണ് ... ..ഇടതു പക്ഷ സംഘടനകളുടെ ശക്തിയും. വിദ്യാഭ്യാസ പരമായ ഉയര്‍ച്ചയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരളത്തില്‍ ഇത്തരം ഒരവസ്ഥ ഇല്ലാതാക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു എന്നു തന്നെ പറയാം..സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മതപരമായ ചിന്ഹങ്ങള്‍ സ്ഥാനം പിടിക്കാതിരിക്കാന്‍ നടപടി എടുക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തര മാളുകളെ പ്രോത്സാഹിപ്പിക്കുകയാണ് അവിടങ്ങളില്‍...
ദൈവരാധാന തെറ്റല്ല. ദേവാലയങ്ങളും ഉണ്ടാകട്ടെ. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളില്‍പ്പെട്ടതുമാണ്. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിശ്വാസികള്‍ അല്ലെന്നുല്ലതാണ് സത്യം ..അടിയുറച്ച ഒരു മത വിശ്വാസി ഒരിക്കലും മറ്റു മതങ്ങളോട് അസഹിഷ്ണുത കാണിക്കില്ല..അവന്‍ ഒരാളുടെ വിശ്വാസങ്ങളില്‍ കൈ കടത്തില്ല..ഒന്നുകില്‍ വിശ്വാസി ആകുക..അല്ലെങ്കില്‍ അവിശ്വാസി ആകുക ..ഈ രണ്ടു കൂട്ടരെയും നമുക്ക് വിശ്വസിക്കാം ..എന്നാല്‍ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ ഉള്ളവര്‍ അപകടകാരികള്‍ ആണ്..അവരെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രവാധത്തിലേക്ക് തിരിച്ചു വിടാം...
ഈശ്വരമംഗലത്തിന്‍റെ നിരീക്ഷണങ്ങള്‍ അക്ഷരം പ്രതിശരിയാണ്...
നീതിപീഠങ്ങളും ജനാധിപത്യസംവിധാനങ്ങളും ശ്രദ്ധിക്കുകയാണെങ്കില്‍ ഇന്ന് ഭാരത്തില്‍ നിലനില്‍ക്കുന്ന
മത സ്പര്‍ദ്ധയും അസംതൃപ്തിയും ..അതില്‍ നിന്നുണ്ടായെക്കാവുന്ന തീവ്രവാദവും ഒരു പരിധി വരെ ഇല്ലാതാക്കാം..അത് പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെ കൂട്ട് പിടിക്കാതിരിക്കുകയും അവര്‍ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം തടയുകയും...വോട്ട് അധികാരം എന്നതിനപ്പുറം രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം..മതത്തെ അതിന്‍റെ മേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തണം...
ഇത്തരം ലേഖനങ്ങള്‍...തീവ്രവാദത്തിനെതിരെ ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് കൂടുതല്‍ പ്രചോദനമാകട്ടെ...
ശ്രീ ഈശ്വരമംഗലത്തിനും ബ്ലോത്രത്തിനും ആശംസകള്‍...
-ഒരു വായനക്കാരന്‍
-ഒരു വായനക്കാരന്‍
0 comments:
Post a Comment