30നവംബര്‍2009:ബ്ലോഗില്‍ ബ്ലോത്രം കണ്ടത്
Monday, November 30, 2009
ഗോമൂത്രഷാമ്പൂ, ചാണക ഗുളിക ! സൂരജിന്‍റെ ഈ ലേഖനം സംഘപരിവാരിന്റെ തനി നിറം പുറത്തു കാട്ടുന്ന ഒന്നാണ് ..
ഗോവധം നിരോധിക്കണമെന്ന ഭ്രാന്തന്‍ മുദ്രാവാഖ്യത്തിനു ശാസ് ത്രീയ പിന്‍ബലം നേടാന്‍ ശ്രമിക്കുകയാണ് തൊഗാഡിയ..പശുവിന്‍റെ പേരില്‍ പിടിച്ചു നില്‍ക്കാനാവുമോ എന്ന പരീക്ഷണംതുടങ്ങിയിട്ട് കാലമേറെയായി..പശു വളര്‍ത്തു മൃഗങ്ങളില്‍ ശ്രേഷ്ട്ടമായത് തന്നെ..പാലും നെയ്യും നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ വയ്യാത്തത് പോലെ തന്നെ ചാണകവും കര്‍ഷകന് ഒഴിവാക്കാന്‍ വയ്യാത്തതാണ്
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ കണ്ടു പിടുത്തങ്ങലുമായി ഇറങ്ങിയതിന്റെഉദ്ദേശം വ്യക്തമാണ്..പശു മാംസം ഭക്ഷിക്കുന്നവര്‍ ഹിന്ദുക്കള്‍ അല്ലായെന്നും അതിലൂടെ മറ്റു മതക്കാര്‍ക്കെതിരെ ഹിന്ദുക്കളെ തിരിക്കാംഎന്നും
കണക്കു കൂട്ടുന്നു ..തൊഗാഡിയ യുടെ ഈ വാക്കുകളും കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തമാവുന്നു ..
Togadia added: 'Pig slaughter is banned in 44 Muslim countries and it is a punishable offence in all Muslim countries.
Why can't the Indian government make similar stringent laws against cow slaughter?..
കാലികമായ ഈ ലേഖനത്തിനു സൂരജിന് അഭിനന്ദനങള്‍ .....
ഹരീ.യുടെ കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം
കഥകളി ആസ്വാദനം വളരെ നന്നായിരിക്കുന്നു..കേരളത്തിന്‍റെ തനതു കലയായ കഥകളി അന്യം നിന്ന് പോകുന്ന ഇക്കാലത്ത്കഥകളിയെക്കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിയാന്‍ ഇത്തരം ആസ്വാദനം ഉപകരിക്കും ...
ഉപകാരപ്രദമായ ഇത്തരം ബ്ലോഗുകള്‍ അധികമാരും ശ്രദ്ധിക്കുന്നില്ല എന്നത് ബ്ലോഗ് വായനുടെ മറ്റൊരു വശമാണ്...
ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും
ശ്രീ അക്ബര്‍ എഴുതിയ ഈ ലേഖനം കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ഒന്നാണ് ..വളരെയേറെ പണവും ഊര്‍ജവും ചിലവഴിച്ചു വര്‍ഷങ്ങള്‍ ക്കുശേഷം
പുറത്തു വന്ന ഈ റിപ്പോര്‍ട്ടും തുടര്‍ നടപടികള്‍ ഒന്നുമില്ലാത്ത ഒരു പ്രഹസനം മാത്രമാണ്.. ഇത്തരം ഒരു കമ്മീഷന് വേണ്ടി ചിലവഴിക്കപ്പെടുന്ന പണം മറ്റു കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെങ്കില്‍
ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കോണ്ഗ്രസ് സര്‍കാരിന്റെ മേശപ്പുറത്ത് എത്തുമ്പോള്‍ അത് ചരിത്രത്തിലെ മറ്റൊരു തമാശയായി മാറുന്നു. കോഴി കുറുക്കനോട് നീതിതേടുന്ന തമാശ. കോണ്ഗ്രസ് എന്നും ബാബറിമസ്ജിദിന്റെ പേരില്‍ ബീജെപീയെക്കള്‍ തന്ത്രപരമായ രാഷ്ട്രീയം കളിച്ചവരാണ്. പള്ളി പൂട്ടിച്ചതും പിന്നീട് ഒരു വിഭാഗത്തിന് ആരാധനക്ക് തുറന്നു കൊടുത്തതും, തര്‍ക്കസ്ഥലത്ത് തറക്കല്ലിടാന്‍ അനുവാദം നല്കിയതും ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന താഴികക്കുടങ്ങള്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേല്‍ നിലം പതിക്കുമ്പോള്‍ വിഡ്ഢി ചിരിയോടെ കാഴ്ചക്കാരായി നിന്നതും ഇതേ കോണ്ഗ്രസ്കാരാണെന്നതാണ് തമാശ.
ശരിയായ നിരീക്ഷണം ..ആശംസകള്‍...
21 വിവാഹപ്രായമാണോ? -
മണിഷാരത്ത് എഴുതിയ ഈ ബ്ലോഗ് സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കെണ്ടുന്ന ഒരു വിഷയം അവതരിപ്പിക്കുന്നു
കുടുമ്പ ജീവിതം എങ്ങനെയായിരിക്കണം എന്നറിയാത്ത പ്രായത്തില്‍ കുട്ടികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ ..കുട്ടികളെ വന്‍ പ്രതി സന്ധിയിലേക്ക് തള്ളി വിടുകയാണ്..ഇരുപത്തിയൊന്നു വയസ്സായ ഒരാണ്‍ കുട്ടി ഉത്തരവാദി ത്വ ബോധം വന്നു എന്ന് പറയാന്‍ ആവില്ല..
കാര്യങ്ങളെ തന്റേടത്തോടെനോക്കിക്കാണാന്‍ ആ പ്രായത്തില്‍ ആവില്ല.. അവസരോചിതമായ ഈ ബ്ലോഗിന് ആശംസകള്‍..
ദുബായ്: മാന്ദ്യത്തിന്റെ ആഘാതം വിടുംമുമ്പേ...
സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കര കയറും എന്ന് ലോക രാജ്യങ്ങളെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആ വഴിക്ക് ഒട്ടും ചിന്തിക്കുന്നില്ലഎന്നതിന്റെ ഉദാഹരണമാണ് ദുബായില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.. യാതൊരു കാഴ്ച്ച്ചപ്പാടുമില്ലാതെ മത്സര ബുദ്ധിയോടെ കെട്ടിപ്പൊക്കുന്ന കൂറ്റന്‍ ടവറുകള്‍ ..
സമ്പല്‍ സമൃദ്ധ മായ ഗള്‍ഫ് രാജ്യങ്ങളെ എങ്ങനെ കടക്കെണിയില്‍ ആഴ്ത്തി എന്നത് കാണിച്ചു തരുന്നു..അന്‍പതിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ വാടകക്കാരില്ലാതെ മുടക്കിയ കാശിന്‍റെ
പലിശ പോലും കിട്ടാതെ ബാങ്ക് വായ്പ്പ തിരിച്ചടക്കാന്‍ കഴിയാതെ കിടക്കുന്നത് ഗള്‍ഫിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്....എണ്ണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും
ആസൂത്രണമില്ലാതെ ഉള്ള പണം കെട്ടിടങ്ങളില്‍ മുടക്കി മരവിപ്പിച്ചു കളഞ്ഞതും ഇന്നത്തെ പ്രതിസന്ധി ക്ക് ആക്കം കൂട്ടി..
ജനശക്തിയുടെ ഈ ലേഖനം അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്...
-കറുത്തേടത്തിന്‍റെ യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്
-ജോണ്‍ ചാക്കോ പൂങ്കാവിന്റെഎന്നീ ബ്ലോഗുകള്‍ ശ്രീശാന്ത് ശ്രീലങ്കയ്ക്ക് എതിരെ ആറ് വിക്കെറ്റ് നേടിയപ്പോള്‍ ഉള്ള അഭിപ്രായങ്ങളായെ പറയാന്‍ പറ്റൂ..
ഒരു കളിയില്‍ വിക്കെറ്റ് നേടി എന്നത് കൊണ്ട് ഇത്രെയും പുക്ഴ ത്തുന്നതില്‍ അര്‍ത്തമോന്നുമില്ല .. അദ്ദേഹം ഇനിയും സ്ഥിരത തെളിയിക്കേണ്ടിയിരിക്കുന്നു..
ക്രിക്കെറ്റ് മാന്യമായൊരു കളിയാണ് ..ഒരു കളിക്കാരനും കളിക്കളത്തില്‍ മാന്യമായി പെരുമാറണം..അക്കാര്യത്തില്‍ താന്‍ ഒരു വന്‍ പരാജയമാണ് എന്ന്
പലതവണ ശ്രീശാന്ത് തെളിയിച്ചിട്ടുണ്ട്..ഉയര്‍ച്ച അഹങ്കാരത്തിലെക്കല്ല ..എളിമയിലെക്കാന് വഴി തെളിയിക്കേണ്ടത് ..അത് ശ്രീ ശാന്തിനു മനസ്സിലായാല്‍ അദ്ദ്ധേഹത്തിനു കൊള്ളാം
നഷ്ട്ടപ്പെടാന്‍ ശ്രീ ശാന്തിനാണ് ഉള്ളത്.. ഇന്ത്യന്‍ ക്രിക്കെറ്റിനല്ല..
ഉമ്മ...
man to walk with
അവള്‍ ഉമ്മായെന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു..നസീമ ഒന്നാം ക്ലാ സ്സില്‍ പഠിക്കുന്ന കുട്ടിയാണ് അപ്പോള്‍ അഞ്ചു വയസ്സ്..ആകുട്ടിക്കു ആയയോടു മാത്രം പറയാന്‍ പറ്റുന്ന കാര്യം എന്താണ്?
നസീമയുടെ ചേച്ചി കല്യാണം കഴിഞ്ഞു പോയി..അപ്പോള്‍ നസീമാക്കും ചേച്ചിക്കും ഒരു പതിനഞ്ചു വയസ്സെങ്കിലും .വ്യതാസം കാണും ..വീട്ടില്‍ പ്രായമായ ബാപ്പ മാത്രം ...ഒന്നും വ്യക്തമാക്കാതെ
പലതും പറഞ്ഞു പോകുന്നു..
കഥയെന്ന നിലയില്‍ ഇനിയും നന്നാകെണ്ടിയിരിക്കുന്നു
ഗീത യുടെ ഗുരു ശിഷ്യ ബന്ധം പറയുന്ന സുകൃതികള്‍ എന്ന കഥ പ്രമേയം പുതുമയുള്ളതല്ല യെങ്കിലും അവതരണം
കൊണ്ട് മികച്ചു നില്‍ക്കുന്നു.. വായനക്കാരനെ പിടിച്ചിരുത്താന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു ..ഇനിയും കൂടുതല്‍ എഴുതാന്‍ ഈ കഥാകാരിക്ക് കഴിയട്ടെ...
പുരുഷ മേധാവിത്വം ..-സിങ്കുട്ടന്‍.
പുതുമയുള്ള അവതരണം ..നന്നായി പറഞ്ഞിരിക്കുന്നു..ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍...



