മാത്സ് ബ്ലോഗ് ടീം
Tuesday, June 1, 2010
Maths Blog Team


(മാത്സ് ബ്ലോഗ് ടീം :പി.എ. ജോണ്‍ വരാപ്പുഴ, രാമനുണ്ണി മാസ്റ്റര്‍, കെ.ജി.ഹരികുമാര്‍, വി.കെ നിസാര്‍,മുരളീകൃഷ്ണന്‍, മുരളീധരന്‍ സി.ആര്‍, ശ്രീനാഥ്, സത്യഭാമ വി.എസ്, ഷെമി.എ)
പണ്ട് മുതലേ പലര്‍ക്കും കണക്കൊരു 'ബാലികേറാ മലയാണ്'.ചൂരല്‍ കഷായവും ശിക്ഷാ നടപടികളുടെയും ആപേടിപ്പിക്കുന്ന കാലം വിസ്മൃതിയിലേക്ക് ആണ്ടു പോകുകയാണ് ,ലോകത്തെ മുഴുവന്‍ ഒരു ഗ്ലോബല്‍ ഗ്രാമംആക്കി മാറ്റിയ ഇന്റെര്‍നെറ്റിന്റെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ബ്ലോഗുകളിലേക്ക് പഠനവും ,പഠനരീതികളും മാറ്റപെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മ ആയ'മാത്സ് ബ്ലോഗ്' .എറണാകുളം ജില്ലയിലെ എടവനക്കാട് എച്ച് ഐ എച് എസ് സ്കൂളില്‍ ഗണിതഅധ്യാപകനായവി.കെ നിസാറും ,സമീപത്തു തന്നെ കെ പി എമ്മ എച് എസ്സില്‍ ഗണിതഅധ്യാപകനായ കെ ജി ഹരികുമാര്‍എന്നിവര്‍ വെറും മൂന്ന് മണികൂര്‍ കൊണ്ട് തുടങ്ങിയ ബ്ലോഗ് ഇന്ന് മൂന്നര ലക്ഷത്തിലേറെ ഹിറ്റുകളുമായി ഒരുവിസ്മയം തന്നെ സൃഷ്ട്ടിക്കുകയാണ് .കണക്കിലെ കളികള്‍ ,പ്രശ്നോത്തരികള്‍ ,സംശയ നിവാരണം,ചോദ്യോത്തരപരിശീലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ബ്ലോഗ് ഇന്ന് വിദ്യാഭ്യാസ സംബന്ധിയായ ഏതൊരുവിഷയത്തിന്റെയും ചര്‍ച്ചാ വേദിയും ,സര്‍ക്കുലാറുകളും ,അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ശ്രമിക്കുന്നു .കുട്ടികള്‍ക്ക് ആവശ്യമായ കരിയര്‍ ഗൈഡന്‍സ് പാഠങ്ങളും, ഓരോ ദിവസത്തിന്റെ പ്രാധാന്യംവ്യക്തമാക്കുന്ന വിവരങ്ങളും നല്‍കുന്നു .റെഗുലര്‍ അപ്ഡേറ്റ്സ് ഉള്ള ഈ ബ്ലോഗിന്റെ പിന്നിലുള്ളകഠിനഅദ്ധ്വാനം ആദരിക്കപ്പെടെണ്ടത് തന്നെ .ബ്ലോഗ് തുടങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ അതീവ മാധ്യമ പ്രചാരംനേടിയ ഈ കൂട്ടായ്മ ഇന്ന് ലക്ഷകണക്കിന് വരുന്ന മലയാളി അധ്യാപകരുടെ ഒരു മുന്നേറ്റം ആയിപരിണമിച്ചിരിക്കുന്നു .ഇതിന്റെ വിജയ രഹസ്യത്തെ കുറിച്ചും, സ്വപ്നങ്ങളെ കുറിച്ചും ബ്ലോത്രം നടത്തിയപ്രത്യേക അഭിമുഖം.
1.മലയാള ബ്ലോഗ് രംഗത്തും ഐ .ടി അധിഷ്ഠിത വിദ്യാഭ്യാസത്തിലും ഒരു വിസ്മയമാണ് മാത്സ് ബ്ലോഗ് ,ഇങ്ങനെഒരു ഉദ്യമത്തിന് പിന്നിലുള്ള കാരണം ?
ആദ്യമായി നല്ല വാക്കുകള്‍ക്ക് നന്ദി. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി കേരളത്തില്‍
പൊതുവിദ്യാഭ്യാസ രംഗത്ത്ഒരു നിശബ്ദ വിപ്ലവം എന്നുതന്നെ പറയാവുന്ന
ഐ.ടി@സ്കൂള്‍ പദ്ധതിയാണ് ഞങ്ങളെ ഇത്തരമൊരുദ്യമത്തിന്സഹായിച്ചതെന്ന്
നിസ്സംശയം പറയാം. സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ ഹൈസ്കൂളുകളിലും തന്നെ
നാലുജി.ബി. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ വേണ്ടത്ര ഉപയോഗിക്കാതെ നിര്‍ജ്ജീവമായി
കിടക്കുന്ന ഒരവസ്ഥദു:ഖകരമായിരുന്നു. ഇതില്‍ നിന്നൊരു മാറ്റം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
എറണാകുളത്തെ ഐടികോര്‍ഡിനേറ്റര്‍ ശ്രീ.ജോസഫ് ആന്റണി സാറും മാസ്റ്റര്‍ ട്രൈനര്‍ ശ്രീ.ജയദേവന്‍ സാറുമാണ് ഈ ആശയത്തിലേക്ക്ഞങ്ങളെ നയിച്ചത്. ഐടി സ്കൂള്‍ എക്സി.ഡയറക്ടര്‍ ശ്രീ.അന്‍വര്‍ സാദത്ത് സാറിന്റെ നിറഞ്ഞ പിന്തുണഞങ്ങളുടെ ആവേശത്തിന് ഒട്ടൊന്നുമല്ല, കരുത്തുപകര്‍ന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ, സ്വന്തമായിപേഴ്സണല്‍ ബ്ലോഗു ചെയ്തുവന്നിരുന്ന ഞങ്ങളുടെ എളിയ പരിചയസമ്പത്ത് ഈ സംരംഭത്തിന് ആക്കം കൂട്ടി.
2.മറ്റനേകം ഉത്തരവാദിത്വങ്ങള്‍ സ്കൂളിലും വീട്ടിലും മറ്റു മേഖലകളിലും ഉള്ള ഹരി സാറിനും നിസാര്‍ മാഷിനുംഒരു ന്യൂസ് പോര്‍ട്ടല്‍ അപ്ഡേറ്റ് ചെയ്യുന്ന വേഗത്തില്‍ ഈ ബ്ലോഗ് ചെയ്യാന്‍ എങ്ങനെ കഴിയുന്നു?
'No gain without pain' എന്ന ആപ്തവാക്യം എത്രയോ അര്‍ത്ഥവത്താണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു.ആദ്യകാലങ്ങളില്‍ എത്രയോ രാത്രികളില്‍ ഉറക്കമിളച്ചാണ് ഇതെല്ലാം ചെയ്തിരുന്നതെന്ന് ഇന്നോര്‍ക്കുമ്പോള്‍ശരിക്കും അത്ഭുതം തോന്നുന്നു. എന്നാല്‍ അധ്യാപകരും,ഗണിതസ്നേഹികളും,മറ്റു ബ്ലോഗര്‍മാരും ഉള്‍പ്പെടുന്ന ഒരുസുഹൃത് വൃന്ദത്തിന്റെ നിസ്സീമമായ പ്രോത്സാഹനങ്ങളും, മാധ്യമങ്ങളുടെ വിസ്മയാവഹമായ പിന്‍തുണയുംഞങ്ങള്‍ക്കു നല്‍കിയ ഊര്‍ജ്ജം അളവറ്റതായിരുന്നു. പിന്നീട്, പ്രഗത്ഭരായ അധ്യാപകരുള്‍പ്പെടുന്ന ഒരു നിസ്വാര്‍ഥസംഘത്തെ ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. പല ചുമതലകളും ഇന്ന് ഈ ടീം വിഭജിച്ചെടുത്താണ് ചെയ്യുന്നത്.
3.തുടക്കത്തിലേ നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു,അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍കഴിഞ്ഞതായി ഒരു വിശ്വാസം നിങ്ങള്‍ക്കുണ്ടോ?എപ്പോഴെകിലും ഒരു നിരാശാ ബോധം അലട്ടിയിട്ടുണ്ടോ?
ഗണിതാധ്യാപന രംഗത്ത് ഒരു കൈത്താങ്ങ് എന്ന പരിമിതലക്ഷ്യത്തില്‍ തുടങ്ങിയ ഞങ്ങള്‍ ഇന്ന് മുഴുവന്‍അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്. അവയൊക്കെഒരുപാടുപേര്‍ക്ക് ഉപകരിക്കുന്നുവെന്നാണ് ഞങ്ങള്‍ക്കു പ്രവഹിക്കുന്ന പ്രതികരണങ്ങളില്‍ നിന്നുംമനസ്സിലാകുന്നത്.
നിരാശാബോധം ഇതുവരെ തോന്നിയിട്ടില്ല.
4.ഒരു പക്ഷെ ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ ഇത്രയും പ്രശസ്തം ആകുമെന്ന് കരുതി കാണാന്‍വഴിയില്ല,കഠിനമായ ഒരു അധ്വാനത്തിന്റെയും സഹകരണത്തിന്റെയും കഥ നിങ്ങള്‍ക്ക് പറയാനുണ്ടാകും.അവയില്‍ ചിലത് ഞങ്ങളുമായി പങ്കുവെക്കാമോ?
ടീമംഗങ്ങളുടെ കഠിനാധ്വാനവും സഹകരണവും മറ്റൊരാളെ വിശ്വസിപ്പിക്കാന്‍ പോലും പ്രയാസമാണ്.ഉദാഹരണത്തിന്, ഞങ്ങളുടെ ടീമംഗമായ കോലഞ്ചേരിയിലെ ശ്രീ. രവിമാസ്റ്ററുടെ സംഭാവനയെന്തെന്ന്അധികമാര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. ഡൗണ്‍ലോഡ്സ് എന്ന പേജ് ഏറ്റവും നന്നായി അപ്ഡേറ്റു ചെയ്ത്പരിപാലിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന വളരേ വലുതാണ്. ഇതുപോലെ, ഓരോ ടീമംഗവും തന്നില്‍അര്‍പ്പിതമായ ജോലി ഭംഗിയായി ചെയ്യുന്നു.
5.ഒരു അതുല്യമായ വിജയ കഥയാണ് മാത്സ് ബ്ലോഗിന് പറയാനുള്ളത് . നാല് ലക്ഷം ഹിറ്റിലെക്കും നാനൂറിലധികംഅനുയായികളും ആയി ഒരു പടകുതിരയായി കുതിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലേക്ക് മത്സ് ബ്ലോഗ് ടീംതിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോന്നുന്നു?
നിറഞ്ഞ ചാരിതാര്‍ഥ്യം. കമന്റുകളുടെ ക്ഷാമമാണ് ആദ്യകാലങ്ങളില്‍ അനുഭവപ്പെട്ട സങ്കടം. പോസ്റ്റുകള്‍വായിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും കമന്റുചെയ്യാന്‍ അറിയാതിരിക്കുകയോ(മലയാളത്തിലായതിനാലാകണം) അറിയുന്നവര്‍ തന്നെ അതിനു തുനിയാതിരിക്കുകയോ ചെയ്തപ്പോള്‍അതിനവരെ പ്രാപ്തരാക്കേണ്ട ചുമതലകൂടി വന്നുപെട്ടു. ആദ്യകാലങ്ങളില്‍ തന്നെ ഞങ്ങള്‍ക്കുമുന്നില്‍വഴിവിളക്കുകളുമായെത്തിയ സുനില്‍ പ്രഭാകര്‍ സാര്‍ (മാതൃഭൂമി), ഉമേഷ് ജി(ഗുരുകുലം), ശ്രീനാഥ്(ഐലഗ്),ഫിലിപ്പ് സാര്‍, പാലക്കാട്ടേയും മലപ്പുറത്തേയും മാസ്റ്റര്‍ ട്രൈനര്‍മാര്‍.....എണ്ണിയാലൊടുങ്ങാത്ത സുമനസ്സുകള്‍.എന്തിനേറെപ്പറയുന്നൂ, നന്ദി വാക്കുകളിലൊതുങ്ങില്ല!
6.എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടെങ്കില്‍ പോലും സര്‍ക്കാര്‍ അധ്യാപകരില്‍ നിന്നും വിഭിന്നമായിUnaided/Management അധ്യാപകര്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നില്ല ,ഒരു ദിവസത്തെ പത്രംപോലും വായിക്കാന്‍ സമയം കണ്ടെത്താത്ത ഒരു വിഭാഗമായി ഇവര്‍ മാറുന്നു എന്നൊരാക്ഷേപം ഉണ്ട് .ഇതേകുറിച്ച് എന്താണ് അഭിപ്രായം?
അങ്ങിനെയൊരാക്ഷേപം ശ്രദ്ധയില്‍പെട്ടിരുന്നില്ല. സര്‍ക്കാര്‍,എയിഡഡ്,അണ്‍ എയിഡഡ് വ്യത്യാസമില്ലാതെമുഴുവന്‍ അധ്യാപകരിലേയും ഭൂരിഭാഗവും ഇന്ന് കൂടുതല്‍ കര്‍മ്മോത്സുകരാണെന്നാണ് ഞങ്ങല്‍ക്കു തോന്നുന്നത്.
7.മറ്റെല്ലാത്തിനും ഉപരിയായി നിങ്ങളുടെ കഠിന അദ്ധ്വാനം അംഗീകരിക്കപ്പെടെണ്ടത് തന്നെ ,സമൂഹംഅംഗീകരിച്ചു എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടോ?
നോക്കൂ, അംഗീകാരങ്ങള്‍ കിട്ടാന്‍ വേണ്ടി മാത്രമായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. കര്‍മ്മഫലം ഇച്ഛിക്കാതെഅതു ചെയ്യുകയെന്ന ആപ്തവാക്യം സദാ മനസ്സിലുണ്ട്. സമൂഹത്തിന്റെ അംഗീകാരങ്ങളുടെ ഉദാഹരണംതന്നെയല്ലേ, ഈ അഭിമുഖം തന്നെ?
8.പുതുയുഗ മാറ്റങ്ങളോടു ഇഴുകി ചേരുന്നതിന്റെ പ്രതിഫലനം ആണ് ഈ ബ്ലോഗ് .ഇത്തരം നല്ല മാറ്റങ്ങളെ, ഒരുപിന്തിരിപ്പന്‍ മനോഭാവത്തോടെ നോക്കികാണുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും ഉണ്ട് ,അവര്‍ക്ക് എന്ത് മറുപടിനല്‍കാന്‍ ആഗ്രഹിക്കുന്നു?
ഞങ്ങളുടെ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ തന്നെയാണ് മറുപടി.
9.മലയാളം ബ്ലോഗ് രംഗത്തെ സംസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു സംഘം എന്ന നിലയില്‍ എന്താണ് ഇവിടെ നടക്കുന്നവിവാദങ്ങളെയും വഴക്കുകളെകുറിച്ചും പറയാനുള്ളത്?
വിവാദങ്ങളും വഴക്കുകളും തീര്‍ത്തും ആരോഗ്യകരമായിരിക്കണം. ഒരു പ്രശ്നത്തിന്റെ വിഭിന്ന തലങ്ങള്‍മനസ്സിലാക്കാന്‍ അവ ഉപകരിക്കും.
10.വെറും ഒന്നര വര്‍ഷം കൊണ്ട് ഐ റ്റി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറിയ മാത്സ്ബ്ലോഗിന്റെ ഭാവിപരിപാടികള്‍ അല്ലെങ്കില്‍ സ്വപ്‌നങ്ങള്‍?
വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് തൊഴില്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കത്തക്കവിധം കരിയര്‍ പേജ്സമ്പുഷ്ടമാക്കണം, പൈത്തണ്‍ പോലുള്ള പ്രോഗ്രാമുകള്‍ ലളിതമായി പഠിപ്പിക്കുന്ന ഒരു പേജ്, എല്ലാ വിഭാഗംഅധ്യാപകര്‍ക്കും ക്ലാസ്റൂം പ്രിപ്പറേഷനു സഹായകമായ തരത്തിലുള്ള വിഭവങ്ങള്‍,.......സ്വപ്നങ്ങള്‍അനന്തമാണ്.
11.ബ്ലോഗുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കാന്‍ മാത്സ് ബ്ലോഗിന് സാധിച്ചു എന്നത് വലിയ ഒരുകാര്യമാണ്,ബ്ലോഗിനെ കുറിച്ച് ഒന്നും അറിയാത്തവരെ ഇതിലെ സ്ഥിരം പ്രേക്ഷകരായി മാറ്റിയ നിങ്ങള്‍ ഒരുവെല്ലുവിളി ആണ് ഏറ്റെടുത്തു വിജയപ്പിച്ചത് ..വെല്ലു വിളികള്‍ ജീവിതത്തില്‍ ഏറ്റെടുക്കുന്ന ആളുകള്‍ക്ക് നിങ്ങള്‍കൊടുക്കുന്ന ഉപദേശം എന്താണ്?
പ്രതിസന്ധികളില്‍ പതറാതെ, ഫലം ഇച്ഛിക്കാതെ അധ്വാനിക്കുക.
മാത്സ് ബ്ലോഗിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോത്രത്തിന്റെ ആശംസകള്‍
4 comments:
ഞങ്ങള്‍ അധ്യാപകര്‍ക്കിടയില്‍ കുറഞ്ഞകാലം കൊണ്ട് വന്‍ ഹിറ്റായി മാറിയ ഈ ബ്ലോഗിനെ പരിചയപ്പെടുത്തിയത് തികച്ചും ഉചിതമായി.
Maths Blog ആദ്യമേ വായിക്കാറുണ്ട്. ഇവിടെ അഭിനന്ദനം ജിക്കുവിനാണ്, ഇങ്ങനെയൊരു അഭിമുഖത്തിന്.
ബ്ലോത്രത്തിൽ കമന്റിന് വേലികെട്ടുണ്ടോ?
ഇത് അര്‍ഹിക്കുന്ന ഒരു അംഗീകാരം തന്നെ
മാത് സ് ബ്ലോഗ് ടീമിന് എല്ലാവിധ ആശംസകളും
Post a Comment