വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍

Monday, December 7, 2009

വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍


കുഴൂരിന്റെ നേര്‍വഴികള്‍..!...ജയകൃഷ്ണന്‍ കാവാലം!..


മലയാള കവിതയില്‍ കവി കുഴൂര്‍ വിത്സണ്‍ കവി ജയകൃഷ്ണന് നല്‍കിയ അഭിമുഖം ...കവി എന്നതിലുപരി വിത്സണ്‍ എന്ന നാട്യങ്ങള്‍ ഇല്ലാത്ത പച്ചയായ മനുഷ്യനെ കാട്ടിത്തരുന്നു ..
ഈ തുറന്ന് പറച്ചിലുകള്‍ .കവിയുടെ വലുപ്പം കൂട്ടുകയാണ്... ആസ്വാദക ഹൃദയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ സ്ഥാനം പിടിക്കുകയാണ്...

“ചിലര്‍ എന്നെ സ്നേഹിക്കുന്നു. ചിലര്‍ സം ശയിക്കുന്നു. ചിലര്‍ വെറുക്കുന്നു. ആട്ടിയോടിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഉമ്മ തരുന്നു. വെള്ളം തരുന്നു. തിന്നാന്‍ തരുന്നു. കടം തരുന്നു, ഉടുപ്പ് തരുന്നു. കവിതയിലാണ് ജീവിതം. അത് കൊണ്ട് എന്റെ സ്ഥാനം കവിതയിലാണ്. കവിതയില്‍ മാത്രമാണ്. എല്ലാമുണ്ട തില്‍ ..“

ഈ വരികളില്‍ എല്ലാമുണ്ട് ...കവിയും ..കവിതയും മനുഷ്യനും എല്ലാം...

“എന്ത് മാത്രം ജീവിതമാണ് എഴുതാന്‍ കിടക്കുന്നത്. ഉള്ളില്‍ തട്ടിയ ഒന്ന് പോലും എഴുതാന്‍ ആയിട്ടില്ല എന്നതാണ് സത്യം. ഏറ്റവും നല്ലത് പിന്നെ കഴിക്കാന്‍ മാറ്റി വയ്ക്കുന്ന ചില കുട്ടികളില്ലേ. അതാണ് ഞാന്‍ ഇത് വരെ എഴുത്തിന്റെ കാര്യത്തില്‍ .... “

ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുവാനും ഉയരങ്ങളില്‍ എത്താനും ഈ യുവകവിക്കു കഴിയട്ടെ ...ഹൃദയം നിറഞ്ഞ ആശംസകള്‍...




എന്തു തരം കവിയാണ് വില്‍‌സന്‍?.....വിഷ്ണു പ്രസാദ്

കവിത എന്നാല്‍ പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്.ഈ അടിസ്ഥാന ധാരണയില്ലാത്ത ആളുകളാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.കവിത എങ്ങനെ എഴുതണമെന്ന് കവി തന്നെയാണ് തീരുമാനിക്കേണ്ടത്.വായനക്കാരുടെ സൌകര്യത്തിന് എഴുതുകയല്ല കവിയുടെ പണി..വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.
ഇവിടെയാണ്‌ കുഴൂര്‍ വിത്സനും വിഷ്ണു പ്രസാദും തമ്മിലുള്ള വ്യതാസം...വരികളിലെ ആ‍ ധാര്‍ഷ്ട്യം നോക്കൂ..വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതിയത്രെ..വായിക്കപ്പെടാനല്ലെങ്കില്‍ താങ്കള്‍ എന്തിനാണാവോ പ്രസിദ്ധീകരിക്കുന്നത് ...മാഷേ സ്വയം ഭോഗികളുടെ തീവണ്ടി പോലെ ഒന്നാണ് ..മലയാള കവിതാ സാഹിത്യത്തിലെ മികച്ച കവിത എന്നു കരുതി തല പെരുത്തിരിക്കുന്ന താങ്കള്‍ ഇതല്ല ഇതിലപ്പുറം പറയും..വായനക്കാരോടുള്ള ഈ അസഹിഷ്ണുത സമകാലീകരായ മറ്റു കവികളോടും ഉണ്ടാകുന്നത് സ്വാഭാവികമാണ്..കുറ്റം പറയുന്നില്ല.. അസൂയയും സംശയവും ജന്മനാ കിട്ടുന്നതാണ് ..അതൊരു ചികല്സിച്ചു മാറ്റാവുന്ന രോഗമല്ല ..രക്തത്തില്‍ അലിഞ്ഞതാണ്...

“വായനക്കാര്‍ വായിച്ചതു കൊണ്ട് കവിക്ക് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുകയോ വായിക്കാത്തത് കൊണ്ട് ഉള്ളതെന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല.“


ഉണ്ട് മഹാകവേ..ഉണ്ട്..സഹൃദയരായ വായനക്കാര്‍ വായിച്ചത് കൊണ്ട് തന്നെയാണ് ആദി കവി മുതല്‍ കുഴൂര്‍ വിത്സണ്‍ വരയുള്ളവര്‍ കവികള്‍ ആയത്...വായനക്കാര്‍ വായിക്കാത്തതോന്നും കവിത ആയിട്ടില്ല...താങ്കള്‍ എങ്ങനെയെഴുതണം എന്നു താങ്കള്‍ക്കു തീരുമാനിക്കാം എന്ന വാദം ന്യായം. വായനക്കാരുടെ സൌകര്യത്തിനു എഴുതുകയും വേണ്ടാ...അതുകൊണ്ടാണല്ലോ സ്വയം ഭോഗവും വെളിക്കിരിക്കലും എല്ലാം താങ്കള്‍ എഴുതി വിടുന്നത് ..ആരും ഒന്നും പറയാത്തതും ...

"കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.... "

രിയാണ് താങ്കളുടെ മുന്നില്‍ മേല്പറഞ്ഞവരൊന്നും കവികള്‍ അല്ല എന്നുതന്നെ സമ്മതിക്കാം ...വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വെറുതെ ഒരു രസത്തിന് അത്തരം ഒരു പദ്യംരണ്ടു വരി എഴുതി നോക്കൂ...സാധിക്കുകയാണെങ്കില്‍ ആ‍ വഴിക്കും ഒന്ന് നോക്കാമല്ലോ...



"കുഴൂര്‍ വില്‍‌സന്‍ മഹാനായ കവിയാണ്.പക്ഷേ സ്വന്തം കവിതയില്‍ അയാള്‍ക്ക് വിശ്വാസമില്ല.ഒരു തെണ്ടിയെപ്പോലെ എന്റെ കവിതയെ പ്രമോട്ട് ചെയ്യൂ എന്ന് അയാള്‍ ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു...."

കഷ്ട്ടം ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ താങ്കള്‍ താങ്കളെത്തന്നെ മറക്കുന്നുവല്ലോ...
താങ്കള്‍ ചോദിച്ച ചോദ്യം താങ്കളോട് ചോദിക്കുകയാണ്.....


എന്തു തരം കവിയാണ് താങ്കള്‍...???

Read more...

ബ്ലോഗ് വായന

ബ്ലോത്രം ബ്ലോഗില്‍ കണ്ടത്



രണ്ട് പുരസ്കാരങ്ങളും ബൂലോകത്തിന് - ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം -09
പുരസ്ക്കാരം നേടിയ നചികേതസ്, ദേവസേന എന്നിവര്‍ക്ക് ബ്ലോത്രത്തിന്റെ ആശംസകള്‍ ..



കമലാ സുരയ്യ തന്ന വരം...-മേരി ലില്ലി


അവരെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടു ആയിരുന്നില്ല ഞാന്‍ പോകാതിരുന്നത്. അവരുടെ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും ഒരു കാര്യം എനിക്കറിയാം. പലരും ചെന്നു അവരോട് സങ്കടങ്ങള്‍ പറയും. കരയും. പിന്നീട് പോകാന്‍ നേരം അവരുടെ കൈയില്‍ നിന്നും പണത്തിനു പുറമെ കൈയില്‍ ഉള്ള വളകള്‍ പോലും വാങ്ങി കൊണ്ടു പോകുമായിരുന്നു. അവര്‍ ആര് എന്ത് ചോദിച്ചാലും കൊടുക്കുന്ന കര്‍ണനെ പോലെ ആയിരുന്നു. എനിക്ക് അവരുടെ മുന്നില്‍ ഇരുന്നു പറയാന്‍ ഒരു നല്ല വിശേഷവും ഇല്ല. ഉള്ളതാകട്ടെ ഒരു വലിയ ദുരന്ത കഥയാണ്‌. അത് കേട്ടാല്‍ അവരുടെ ഹൃദയം മഞ്ഞു പോലെ ഉരുകി പോകും. ഒടുവില്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ എനിക്ക് പണം തരും. സ്വര്‍ണ്ണം തരും. അപ്പോള്‍ അവരെ കളിപ്പിച്ചു സ്വര്‍ണവും പണവും വാങ്ങി കൊണ്ടു പോകുന്നവരും ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അതോര്‍ത്തു മാത്രം ഞാന്‍ ആ സ്നേഹനിധിയെ കാണാന്‍ പോയില്ല.

അന്തരിച്ച അനശ്വര സാഹിത്യകാരി കമല സുരയ്യ യുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ ലേഖനം നന്നായിരിക്കുന്നു..
കവയത്രി മേരി ലില്ലി
മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു... ആശംസകള്‍...




പ്രവാസം സുഖമുള്ള ഒരുനനുഭവം mukhthar
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...

ഗള്‍ഫിലെ പ്രവാസികളെ ക്കുറിച്ച് ഏറെ പറയാനുണ്ട്....പറഞ്ഞാലും തീരാത്ത കഥകള്‍...പ്രവാസം ആരും ആരെയും അടിച്ചേല്‍പ്പിക്കുന്നില്ല.. അത് അറിഞ്ഞു കൊണ്ട് സ്വയം വരിക്കുന്നതാണ്..തിരിച്ചു പോക്കിന് ആഗ്രഹിക്കാത്ത സാധാരണ ക്കാരനായ ഒരു ഗള്‍ഫ്‌ പ്രവാസി ഉണ്ടാകുമെന്ന് തോന്നുന്നില്ല..എന്നാല്‍ ഒരിക്കലും അവനു അതിനു കഴിയാറില്ല..പറിച്ചു നടുമ്പോള്‍ ആദ്യം വാടി നില്‍ക്കുമെങ്കിലും പിന്നീട് തഴച്ചു വളരും ഈ മണ്ണില്‍...ഗള്‍ഫ്‌ പ്രവാസി സന്തം ജീവിതം തന്നെയാണ് സ്വന്തക്കാര്‍ക്ക് കൊടുക്കുന്നത്..പലപ്പോഴും അതവര്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം..ബ്ലോഗ്‌ നന്നായിരിക്കുന്നു ആശംസകള്‍...

അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!

സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:



ഫ്രണ്ട്...-പകല്‍ക്കിനാവാന്‍

നിഷ്ക്കളങ്ക മായ സൌഹൃദങ്ങള്‍ പൂത്തു വിരിയുന്ന ബാല്യ കാലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം...
ഈ സൌഹൃദങ്ങള്‍ നില നിര്‍ത്താന്‍ പലപ്പോഴും നമ്മള്‍ക്ക് കഴിയാറില്ല..
ആശംസകള്‍ പകല്‍ കിനാവാന്‍...



മുല്ലപെരിയാര്‍; പ്രശ്നവും പരിഹാരവും...-കെ പി എസ്

മുല്ലപ്പെരിയാര്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന ഇക്കാലത്ത് അതിലേക്കു വെളിച്ചം വീശുന്ന പോസ്റ്റ്‌..കേരളത്തിനു ഭീഷണിയായിരിക്കുന്ന മുല്ലപ്പെരിയാര്‍ തമിള്‍ നാടിനു ജീവിത പ്രശ്നം തന്നെ..
ഡാം തകരുകയാണെങ്കില്‍ അപകടത്തിലാവുന്ന ലക്ഷക്കണക്കിന്‌ ജീവിതങ്ങളുടെ ആശങ്കയാണ് കേരളത്തിന്

തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. പ്രധാനമായും കാവേരി നദീ ജലവും മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളവുമാണ് അവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും അവിടെ ആവശ്യത്തിന് ജലം ഇല്ല. കൃഷിയെ ആ‍ശ്രയിച്ചാണ് തമിഴ് നാട് ജീവിയ്ക്കുന്നത് തന്നെ.
രണ്ടു സംസ്ഥാനങ്ങളിലെയും ജങ്ങള്‍ക്ക് സ്വീകാര്യമാകുന്ന പോംവഴി കണ്ടുപിടിക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും സര്‍ക്കാറുകളും ജനങ്ങളും .കേന്ദ്ര ഭരണകൂടവും മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു...
ബ്ലോഗിനും ബ്ലോഗ്ഗെര്‍ക്കും ആശംസകള്‍...





ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടും?..അരീക്കോടന്‍

വികസന പ്രവര്‍ത്ത നങ്ങളില്‍ കടന്നുകൂടുന്ന രാഷ്ട്രീയത്തിന്റെ അതിപ്രസരം തുറന്ന് കാട്ടുന്ന ഈ പോസ്റ്റ്‌ .. നന്നായിരിക്കുന്നു...
ഒരു റോഡിന്‍റെ കാര്യത്തില്‍ തുടങ്ങി വന്‍കിട പദ്ധതികള്‍ വരെ ഇത്തരം രാഷ്ട്രീയ ചേരി തിരുവുകളില്‍ പെട്ടു നടക്കാതെ പോയിട്ടുണ്ട്..
അത് തന്നെയാണ് കേരളത്തിന്റെ ശാപവും..
ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍..

ഞങ്ങള്‍ പ്രവൃത്തി സ്ഥലത്ത് എത്തിയതും നേരത്തെ ഞങ്ങളോട്‌ തര്‍ക്കിച്ച യുവജനക്കൂട്ടവും അവിടെ എത്തി.കാണിച്ചുതന്ന പ്രവൃത്തിയെക്കാളും ഉചിതം മറ്റൊരു പ്രവൃത്തിയാണെന്ന് അവരില്‍ ഒരാള്‍ സമര്‍ത്ഥിച്ചു.അതില്‍ പഞ്ചായത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് തന്നെയാണ് ഉത്തമം എന്ന് മറു വിഭാഗവും വാദിച്ചു.ഇരുട്ട് മുറുകുന്നതിനിടയില്‍ വാഗ്വാദവും മുറുകി.അവസാനം ക്യാമ്പ് അവിടെ നടക്കില്ല എന്ന് അവര്‍ക്കും ബോദ്ധ്യമായി.ഞാനും എന്റെ വിദ്യാര്‍ത്ഥികളും കൂടുതല്‍ ഒന്നും പറയാതെ തിരിച്ചു പോന്നു.



ഭീകരത- വിചിത്രവാദങ്ങള്‍ ഇനിയും തുടരണോ?-സത...

ഒറ്റ നോട്ടത്തില്‍ സതയുടെ വാദം ന്യായമാണെന്ന് തോന്നാം ..
എന്നാല്‍ സത ലക്‌ഷ്യം ഇടുന്നത് ഇടതുപക്ഷങ്ങളെയാണ്...ഭൂരിപക്ഷത്തിന്റെ കുത്തക ഏറ്റെടുക്കുന്ന ബി ജെ പി ഉള്‍പ്പെടെയുള്ള സംഘ പരിവാര്‍
കാലാ കാലങ്ങളായി കേരളത്തില്‍ പറഞ്ഞു തഴമ്പിച്ച ഒരു വാദം എന്നതിലുപരി ഇതില്‍ ഒരു കഴമ്പുമില്ല..കേരളത്തില്‍ ഇടതു പക്ഷം ഒരിക്കലും ഭീകര വാദികള്‍ക്ക് കൂട്ടുനിന്നിട്ടില്ല
അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയാണ്‌ ചൈയ്തിട്ടുള്ളത്..ഇടതു പക്ഷത്തിന്‍റെ വായ അടച്ചാല്‍ കേരളത്തില്‍ തങ്ങള്‍ക്കു ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ പറ്റുമോ എന്നതാണ് നോട്ടം..
ഭീകര വാദികള്‍ നിങ്ങളിലില്ലേ .... സുഹൃത്തെ അയോധ്യ മുതല്‍ ഗുജറാത്ത് വരെ ..നിങ്ങള്‍ ചെയ്ത് കൂട്ടിയതോന്നും ഭീകരതയല്ലേ.. തര്‍ക്ക മന്ദിരം തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്..ഭൂരിപക്ഷമാണെന്നു വെച്ച് എന്തും ചെയ്യാമോ..കേരളത്തില്‍ നിന്നും പ്രസ്തുത മന്ദിരം തകര്‍ക്കാന്‍ പോയവരും ഭീകരര്‍ അല്ലെ...ഒരു രാജ്യത്ത് നില നില്‍ക്കുന്ന നിയമ വ്യവസ്ഥിതിയെ വെല്ലു വിളിച്ച് ആ‍ രാജ്യത്ത് അരാജകത്വം ഉണ്ടാക്കുന്നതും ഭീകര വാദം തന്നെയാണെന്ന് തിരിച്ചറിയൂ സുഹൃത്തെ...
ഇത്തരം കപട വാദങ്ങള്‍ നിരത്തി സാധാരണ ജനങ്ങളെ തങ്ങളുടെ വോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ പറ്റുമോ എന്നു തന്നെയാണ് നോട്ടം.. ഒരു പഞ്ചായത്ത് വാര്‍ഡ്‌ എങ്കിലും ജയിച്ചു കയറ ണ മല്ലോ ....
ഇടതു പക്ഷം എന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്...
ന്യൂന പക്ഷ മായാലും ഭൂരി പക്ഷമായാലും അവരുടെ വര്‍ഗ്ഗീയതയെയും ...ഭീകര വാദത്തെയും എതിര്‍ത്തിട്ടുമുണ്ട്‌...
കണ്ണടച്ചാല്‍ ഇരുട്ട് വരില്ലല്ലോ...


നീല‌ത്താമര അഥവാ ഭൂതകാലക്കുളിര്‍ (സിനിമാ ആസ്വാദനം)..-നിഷ്ക്കളങ്കന്‍


എം.ടി എന്ന മ‌ഹാപ്രതിഭയുടെ പകുതിയിലധികം ര‌ചന‌ക‌ളും കാല‌ത്തെ അതിജീവിക്കുന്നവയല്ല എന്ന സത്യം ഈ ചിത്രം കാണുന്നവ‌ര്‍ക്ക് തോന്നിയേക്കാമെങ്കിലും .....
അത് തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം...മഹാനായ സാഹിത്യ കാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കു പുതിയതായി പറയാന്‍ ഒന്നുമില്ലേ എന്ന ചോദ്യം പ്രസക്തമല്ലേ..ലാല്‍ ജോസ് എന്ന ഒരു ശരാശരി സംവിധായകന് ഒരു എം ടി ചിത്രമെടുക്കാന്‍ പഴയ നീലത്താമര എന്ന സിനിമ നോക്കി കുട്ടികള്‍ ചിത്രങ്ങള്‍ നോക്കി വരച്ചു പഠിക്കുന്നത് പോലെ ..പഠിക്കണോ....മലയാളത്തില്‍ കഥകള്‍ക്കും എഴുതുന്നവര്‍ക്കും വിഷയ ദാരിദ്ര്യമുണ്ടോ...
ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും...



വ്യത്യസ്ഥരായ ഒരു കൂട്ടര്‍ ..ഷഹീര്‍

അമേരിക്കന്‍ ഐക്യനാടുകളിലെ അത്യാധുനിക ജീവിത രീതികള്‍ക്കിടയിലും തികച്ചും വ്യത്യസ്ഥരായി ജീവിക്കുന്ന ആമിഷ് സമൂഹത്തിലേക്കൊരു യാത്ര. വൈദ്യുതിയും, കാറും ഒന്നും ഇല്ലാതെ അമേരിക്കയിലെ പൊതു സമൂഹത്തില്‍ ഇഴുകി ജീവിക്കുന്ന ഇവരെ അത്ഭുതത്തോടെ മാത്രമേ കാണാനാവൂ.
മനോഹരമായൊരു യാത്രാ വിവരണം...ആശംസകള്‍...

Read more...

വേരാഴമുള്ള ഒരു "എരകപ്പുല്ല് “

Sunday, December 6, 2009


വേരാഴമുള്ള ഒരു "എരകപ്പുല്ല്

- സന്തോഷ്‌ പല്ലശ്ശന


(മലായാളം ബ്ളോഗ്ഗില്‍ വേറിട്ട ഒരു വഴിയിലൂടെ നടക്കുന്ന ശ്രീ ടി. എ. ശശിയുടെ കവിതകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌ ഈ പോസ്റ്റ്‌. ശശിയുടെ ബ്ളോഗ്ഗ്‌


ലിങ്ക്‌ : http://www.sasiayyappan.blogspot.com/



കുടാതെ ഹരിതകം, പുതുകവിത, മഞ്ഞ, ബൂലോക കവിത തുടങ്ങിയ ബ്ളോഗ്ഗുകളിലും ആദ്ദേഹത്തെ വായിക്കാവുന്നതാണ്‌)


ഒരു പിടി ജലത്തില്‍ മേഘത്തേയും മഴയേയും കണ്ടുവോ എന്നു ചോദിക്കുന്ന ഒരു കവി - അതാണ്‌ ടി. എ. ശശി. "എരകപ്പുല്ല്‌" എന്ന ബ്ളോഗ്ഗിലൂടെ കവിതയില്‍ നിശബ്ദവിപ്ളവത്തിന്‍റെ ലഘുലേഖകള്‍ വിതറുന്ന ശ്രീ ടി. എ. ശശി മലായാളം "ബ്ളോഗ്ഗോസ്ഫിയറിലെ" ഒരു ഒറ്റയാനാണ്‌. നിലവിലുള്ള സങ്കേതങ്ങള്‍ക്കൊത്ത്‌ കാവ്യമിമിക്രികള്‍ ഉല്‍പാദിപ്പിക്കുന്നത്‌ അദ്ദേഹത്തിന്‍റെ വഴിയേയല്ല. ഓരോ വരികളിലും വായനക്കാരനെ കുടിയിരുത്തുന്ന അവന്‍റെ സര്‍ഗ്ഗാത്മക വായനയ്ക്ക്‌ പുതിയ ആകാശങ്ങള്‍ നല്‍കുന്ന ഒരു നിശബ്ദവിപ്ളവം ശശിയുടെ പ്രത്യേകതയാണ്‌.


കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരമായ സംഭാഷണങ്ങളിലൂടേയും ആശയ സംവേദനങ്ങളിലൂടേയും ആ കവിയേയും അദ്ദേഹത്തിന്‍റെ കവിത സ്ഘലിപ്പിക്കുന്ന ഹോര്‍മ്മോണുകളേയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കാഴ്ച്ചയുടെ കലയാണ്‌ - അതിന്‍റെ ഏറ്റവും ബാല്യകൌതുകം കലര്‍ന്ന നിഷ്ക്കളങ്കമായ മാതൃകകളാണ്‌ - എരകപ്പുല്ലിലെ കവിതകളില്‍ പലതും. ഭൌതികമായ ഒരു നോട്ടത്തിന്‍റെ സാധാരണത്വത്തില്‍ നിന്ന് പെട്ടെന്ന് വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളിലേക്ക്‌ ശശി വായനക്കാരനെ കൊണ്ടെത്തിക്കുന്നു. തികച്ചും മൌലികമായ ഒരു രചനാസിദ്ധിയിലൂടെയാണ്‌ ശ്രി ടി. എ. ശശി ഇത്‌ സാധിച്ചെടുക്കുന്നത്‌. "ശിഷ്ടം" എന്ന കവിത തുടങ്ങുന്നതു തന്നെ ഒരു ഒരു സര്‍ഗ്ഗാത്മക നോട്ടത്തിലൂടെയാണ്‌..


"കാറ്റില്ലാത്ത നേരം

നടന്നു പോകുമ്പോള്‍

കാറ്റിനെക്കുറിച്ചോര്‍ത്തു"

വീശിയ കാറ്റുകള്‍

വിശാനിരിക്കുന്നവ

വീശാതെ ഒടുങ്ങിയവ"

- ശിഷ്ടം


പുതുകവിതയുടെ സ്വതസിദ്ധമായ രീതി എന്നു പറയുന്നത്‌ ഒരേ വരിയില്‍ പലവായനകളെ ഉല്‍പാദിപ്പിക്കുക എന്നതാണ്‌. ഒരു സര്‍ഗ്ഗാത്മകവായനയ്ക്ക്‌ സ്വതന്ത്രമായി പരിലസിക്കാനുള്ള ഇടം എരകപ്പുല്ലിലെ കവിതകള്‍ക്കുണ്ട്‌. ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ്‌ "ശിഷ്ടം" എന്ന കവിത. നിഴലുകളെ വെയിലത്ത്‌ ഈറനുണക്കാനിടുന്ന കാവ്യ വൈഭവമാണ്‌ ഈ കവിതയില്‍ പ്രകടമാവുന്നത്‌. ഊതിയൂതി ഒരു കാറ്റ്‌ മരണം വരിച്ച ഇടം ഏെതായിരിക്കും ?

മണലില്‍ ശ്വാസം മുട്ടി ഊതിയൂതി മരിക്കുമ്പോള്‍ ശരീരത്തില്‍ അകത്തോട്ടും പുറത്തോട്ടും സഞ്ചരിച്ച്‌ ഈ കാറ്റ്‌ എവിടെ പോകുന്നു. ഉയിരറ്റ ഒരു ശവശരീരത്തെ പോലെ നിശ്ചലമായി, നിശബ്ദമായി കാറ്റിന്‍റെ ശിഷ്ടത്തെ അന്വേഷിക്കുന്ന കാഴ്ച്ചയുടെ ആത്മീയ തീര്‍ത്ഥാടനങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണ വായനക്കാരനെ അമ്പരപ്പിക്കുന്നു.

മലയാളത്തിലെ സമകാലിക കവികളുടെ സംഗമസ്ഥലമായ ഹരിതകത്തിലും പുതുകവിതയിലും ബൂലോക കവിതയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട ടി. എ. ശശിയുടെ കവിതകള്‍ കവിതയുടെ സാമ്പ്രദായിയകരീതികളില്‍ നിന്ന്‌ കുതറിമാറിനടക്കുന്ന വായനക്കാര്‍ക്കുവേണ്ടി മാത്രമാണ്‌ എഴുതപ്പെട്ടിട്ടുള്ളത്‌ എന്ന്‌ തോന്നുന്നു. ശവത്തോല്‍, ശിഷ്ടം”, ഒന്നിനെത്തന്നെ”, “ഒരാള്‍ക്ക്‌ എത്ര ജഢങ്ങളാണ്, “ഡിജിറ്റല്‍ ബോഡി”, “തിങ്ങി തിങ്ങി”, ശവങ്ങള്‍ പറയുന്നത്‌ തുടങ്ങിയ കവിതകള്‍ ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നതും വായനക്ഷമതയുള്ളവയുമാണ്‌. ഉത്തരാധുനികമായ ജീവിതത്തിന്‍റെ - അതിന്‍റെ വിലയിടിഞ്ഞ ഉടലുകളുടെ ശവപ്പറമ്പുകളെ ശശി അവതരിപ്പിക്കുന്നത്‌ ഇതേവരെ അവതരിപ്പിക്കപ്പെട്ട ആവിഷ്ക്കരണ രീതികളില്‍ നിന്നും മാറി നിന്നുകൊണ്ടാണ്‌. ശവത്തെ കുത്തിനിറച്ച്‌ സിപ്പിട്ട്‌ വയ്ക്കപ്പെട്ട ശവശ്മശാനമായി ശവത്തോല്‍ എന്ന കവിതയില്‍ മനുഷ്യജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ശവത്തിന്‍റെ സാമൂഹ്യ ബന്ധത്തെ അടയാളപ്പെടുത്തുന്നതിങ്ങനെ...


ഏറെ കണ്ടതും

അറിഞ്ഞതും

എന്‍റെയീ ശവത്തെ

നീയല്ലൊ.

നീതന്നെ തീവച്ചതും.

- ശവത്തോല്‍


സര്‍ഗ്ഗാത്മകതയില്‍ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ നമ്മുക്കുണ്ട്‌. അവര്‍ പാരമ്പര്യനിഷേധം നടത്തുന്നവരോ പാരമ്പര്യത്തിന്‍റെ നേര്‍ന്നൂലില്‍ പിടിച്ച്‌ വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവരൊ അല്ല. സാമ്പ്രദായിക വായനയുടെ രുചിഭേദങ്ങള്‍ക്ക്‌ മുന്‍പില്‍ വെന്തുകിടക്കുന്ന മസാല പുരട്ടിയ ഭക്ഷ്യവസ്തുവും അല്ല. അവര്‍ ഒറ്റയ്ക്കു തന്നെ ഒരാള്‍ക്കൂട്ടവും ഏകാന്തതയുടെ വേറിട്ട ഒരു ജനുസ്സുമാണ്‌. അതുകൊണ്ട്‌‌ വായനയുടെ സാമ്പ്രദായിക രീതികളും മുന്‍ധാരണകളുമായി കവിതയെ സമീപിക്കുന്നവര്‍ക്ക്‌ "ഏരകപ്പുല്ലിലെ" കവിതകള്‍ ദഹിച്ചെന്നു വരില്ല.


അതെ ദേഹം

ഒരേ നേരം

ചൂടാര്‍ന്നും

തണുത്തും

ആള്‍പ്പരപ്പിനെ,

മൃഗപ്പരപ്പിനെ,

ജലപ്പലകവച്ച്‌

ദൈവം ആണിയടിക്കും നാള്‍....

- ജാക്സണ്‍ സീ


സ്വന്തം കവിതയ്ക്ക്‌ പുതിയ വാക്കുകള്‍കൊണ്ട്‌ (മൃഗപ്പരപ്പ്‌, ജലപ്പലക!!) ഭാഷയുടെ ഉപപാഠങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ്‌ മലയാളം ബ്ളോഗ്ഗോസ്ഫിയറില്‍ നിന്ന്‌ ഈ കവി വേറിട്ടു നില്‍ക്കുന്നു എന്നു ഞാന്‍ പറയുന്നത്‌. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ഈ കവിതകളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌ വളരെ യാദൃശ്ചികമായാണ്‌. ഹരിതകത്തില്‍ നിന്നാണ്‌ ഞാന്‍ ഈ കവിയെ കണ്ടെത്തുന്നത്‌. തിങ്ങി തിങ്ങി, കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കവിതകള്‍ വായിക്കുകയും അതിലൂടെ ഏരകപ്പുല്ല്‌ എന്ന ആദ്ദേഹത്തിന്‍റെ സ്വന്തം ബ്ളോഗ്ഗില്‍ എത്തപ്പെടുകയുമായിരുന്നു.

ഒരു വായനക്കരന്‍ എന്നുള്ള നിലയ്ക്ക്‌ ഞാന്‍ ടി. എ. ശശിയുടെ കവിതകളോട്‌ കലഹിച്ചു തുടങ്ങിയിട്ടുമുണ്ട്‌. അദ്ദേഹത്തിന്‍റെ ശിഷ്ടം, ചോദ്യം, ഒന്നിനെ തന്നെ , ശവത്തോല്‍ എന്നീ കവിതകള്‍ ഉല്‍പാദിപ്പിക്കുന്ന കാവ്യാനുഭവം ഒരേ രീതിയിലുള്ളതാണ്‌. സംവേദിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമെങ്കിലും തന്‍റെ ആഖ്യാന സൌന്ദര്യത്തില്‍ ഈ കവിയും അഭിരമിക്കുകയും സ്വയം അനുകരിക്കുകയും ചെയ്യുന്നില്ലേ... എന്നു ഞാന്‍ സംശയിക്കുന്നു. അയ്യപ്പണിക്കര്‍ എന്ന കവി സമകാലിക ജീവിതത്തിലൂടെ നടത്തിയ കാവ്യ സപര്യയുടെ ഓരോ ദശകങ്ങളിലേയും പുതിയ പാഠങ്ങള്‍ ശശിയും ഞാനുമടക്കം എല്ലാവരും സസൂക്ഷം പഠിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. സ്വന്തം വഴി കവിതയില്‍ വെട്ടിത്തുറക്കുമ്പോഴും അദ്ദേഹത്തിന്‍രെ കവിത പുതിയ ആകാശങ്ങളിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു. കാലത്തെ കവച്ചു വയ്ക്കാനുള്ള അദ്ദേഹത്തിന്‍രെ സര്‍ഗ്ഗാത്മക വ്യഗ്രതയെ ആഴത്തില്‍ പഠിക്കേണ്ടതത്യാവശ്യമാണ്‌. സ്വന്തം ആഖ്യാന സൌന്ദര്യത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നത്‌ തീര്‍ച്ചയായും ഒരു തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചരിത്രത്തിന്‍റെ ഒരു ദാശാസന്ധിയില്‍ മാത്രമായി ശശിയുടെ സൃഷ്ടികളെ പിന്‍ചെയ്തു വയ്ക്കപ്പെട്ടേക്കാം; അത്‌ ഒഴിവാക്കപ്പെടെണ്ടതുണ്ട്‌.. ഉത്തരാധുനിക ജീവിതത്തിന്‍റെ സമകാലിക ദുരന്തങ്ങളെ സ്വന്തം ശൈലിയില്‍ ആവിഷ്ക്കരിക്കുന്ന ശ്രീ ടി. എ. ശശി സ്വന്തം ഭാഷാലാവണ്യങ്ങളില്‍ ഒതുങ്ങാതെ പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം എന്നാണെന്‍റെ അഭിപ്രായം.


വാല്‍ക്കഷ്ണം: പുതിയ വഴികള്‍ വെട്ടിയതു കൊണ്ടായില്ല വരും തലമുറയെ ആ വഴിയിലൂടെനിരന്തരം നയിക്കപ്പെടുമ്പോള്‍ മാത്രമേ ആ വഴികളില്‍ പുല്ലുമൂടാതിരിക്കുകയുള്ളൂ.


സന്തോഷ് പല്ലശ്ശന.

www.santhoshpallassana.blogspot.com
www.thiramozhikal.blogspot.com

Read more...

05ഡിസംബര്‍2009- ബ്ലോത്രം ബ്ലോഗില്‍ കണ്ടത്

Saturday, December 5, 2009


ട്രാക്ടര്‍ ചാണകമിടുന്നില്ല ......ഷിനോ ജേക്കബ്..

ശരിയാണ് ചാണകം ഇടുന്നില്ലായിരിക്കും ..എന്നാല്‍ നിലം ഉഴുന്നുണ്ടല്ലോ..(പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം)
ആരാണ് ഇന്ന് കാളയെ ഉഴാന്‍ ഉപയോഗിക്കുന്നത്..അങ്ങനെ കാളയെക്കൊണ്ട് ജോലി ചൈയ്യിക്കാന്‍ ഇന്ന് ആരെയെങ്കിലും കിട്ടുമോ..കൃഷി ജോലിക്ക് ആരെയും കിട്ടാന്‍ ഇല്ലാത്ത ഇന്നത്തെ കാലത്ത് കാളകളെ ക്കൊണ്ട് ഉഴുതിട്ടു വേണം കൃഷി ചെയ്യാന്‍ എന്ന വാദം ബാലിശം തന്നെ ..
തകര്‍ന്നു തരിപ്പണമായ കേരളത്തിലെ കര്‍ഷകര്‍ ഈ വാദത്തോട്‌ ഇന്ന് യോജിക്കുമെന്നു കരുതുന്നുണ്ടോ ..കൃഷി ഭൂമി എന്താണെന്ന് അറിയാത്ത അവിടേക്ക് കാലെടുത്തു കുത്താത്ത യുവ ജനതയോടാണ് കാളയെ വാങ്ങി ഉഴാനും ചാണകം കോരാനും പറയുന്നത്..നടാനും കൊ യ്യാനും ആളുകളെ കിട്ടാതെ ..വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കൊയ്ത്തു മെതി യന്ത്രങ്ങള്‍ കിട്ടാതെ പാടത്ത് മുളച്ചു നശിച്ച നെല്‍പ്പാടങ്ങള്‍ മറന്നോ.. ഇത്തരം വാദങ്ങള്‍ പറയാന്‍ എളുപ്പമാണ്..കാളവണ്ടി യുഗത്തിലേക്ക് തിരിച്ചുപോകണം എന്നു പറയുന്ന താങ്കള്‍ അത്തരം ഒരു വാഹനം സ്വന്തമായി ഉപയോഗിക്കുമോ..ഇനി എന്‍റെ വാഹനം കാള വണ്ടിയകട്ടെ എന്നു തീരുമാനിക്കുമോ ..ഉപദേശങ്ങള്‍ ചിലവില്ലാത്തതാണ് ..പറഞ്ഞാല്‍ മതി.. സ്വയം നടപ്പിലാക്കാന്‍ പറ്റാത്തത് മറ്റുള്ളവരെ നടപ്പിലാക്കാന്‍ ഉപദേശിക്കുന്നത് ശരിയാണോ ...
മറ്റു രാജ്യങ്ങള്‍ ആധുനിക കൃഷി രീതികള്‍ നടപ്പിലാക്കി ആസിയാന്‍ കരാറുകള്‍ പോലെയുള്ള കരാറുകളുമായി അവശേഷിക്കുന്ന കാര്‍ഷകരെയും വിഴുങ്ങാന്‍ ഒരുങ്ങി വരുമ്പോഴാണ് കാളയെയും പശുവിനെയും പൊക്കി പ്പിടിച്ചു വരുന്നത്
താങ്കള്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട് ...പാല്‍ വ്യവസായം നാടന്‍ പശുക്കളെ ഉപയോഗിച്ചു ലാഭകരം അല്ലെങ്കിലും നമ്മുടെ തനതു വര്‍ഗങ്ങളെ നില നിര്‍ത്തെണ്ടാതുണ്ട് ..എന്നുള്ളതില്‍ യോജിക്കുന്നു..



എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില

ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ
..
താങ്കള്‍ സ്വയം സഞ്ചരിപ്പിച്ചോളൂ എന്നാല്‍ ഇനിയും നഷ്ട്ടപെടാത്ത ഇത്തിരി കൃഷിഭൂമിയും കര്‍ഷകരെയും വെറുതെ വിടൂ ..അവര്‍ അവര്‍ക്ക് ലാഭം എന്നു തോന്നുന്ന രീതിയില്‍ ചൈയ്തോട്ടെ ...

സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍..ജെ .

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.
വരും നാളുകളില്‍ ലോകത്തിനു മുന്നില്‍ ഭീഷണിയായി രിക്കുന്ന ഈ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ പുനരവലോകനം നടത്തേണ്ടിയിരിക്കുന്നു ...വികസിത രാജ്യങ്ങള്‍ അവരുടെ സുഖ സൌകര്യങ്ങള്‍ക്ക് പ്രകൃതിയെ ആവളോം ചൂഷണം ചെയ്യ്തു കഴിഞ്ഞു..ഇപ്പോഴും ചെയ്യ്തു കൊണ്ടിരിക്കുന്നു...അവര്‍ ഇപ്പോഴും കുറ്റപ്പെടുത്തുന്നത് ഇന്ത്യ ..ചൈന .ബ്രസ്സീല്‍ പോലുള്ള വികസ്വര രാജ്യങ്ങളെയാണ് ..ഇത്തരം ഇരട്ടത്താപ്പുകളാണ് യഥാര്‍ഥത്തില്‍ ഈ സമ്മേളനങ്ങളുടെ ആകെത്തുക...

അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍..കുഴൂര്‍ വിത്സന്‍..


പ്രശസ്ത കവി കുഴൂര്‍ വിത്സന്റെ ഈ കുറിപ്പ് മനസ്സില്‍ തട്ടി,,
ഒരു നിമിഷം അമ്മയെ ഓര്‍ക്കാന്‍.. വായിച്ചു പോകുന്നവര്‍ക്ക് ഈ ബ്ലോഗിലൂടെ കഴിയുന്നു ..അമ്മ എന്ന സത്യം ..വായനക്കാരിലേക്ക് പകര്‍ന്നു നല്‍കാന്‍ കവിക്കും..

അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ? ...
.കവിയോടൊപ്പം നമ്മള്‍ ഓരോരുത്തരും ചോദിച്ചു കൊണ്ടേയിരിക്കും ........

പരദൂഷണത്തിന്‌ അതിരുകളുണ്ടോ?..നൊടിച്ചില്‍


ഇല്ല എന്നു മാത്രം പറയാം ..
തങ്ങള്‍ വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങി..അതിനുസരിച്ചു ചിന്തിക്കുന്നവരാണ് മലയാളികള്‍ എന്നൊരു ധാരണ ചില പത്ര മാസികകളില്‍ കൂലിക്കെഴുതുന്ന ചില എഴുത്തുകാര്‍ക്കെങ്കിലും ഉണ്ട്..അതേറ്റു പിടിച്ചു തൊള്ള തുറക്കാന്‍ കുറെ അരാഷ്ട്രീയ വാദികളും ..അവര്‍ക്കിപ്പോള്‍ പ്രണയം പിണരായിയോടാണ്... മറ്റേതെങ്കിലും വലതു പക്ഷ നേതാക്കളുടെ ..ഉദ്ധ്യോ ഗസ്തരുടെ വീടിനെക്കുരിച്ചോ എഴുതിയാല്‍ അത് സത്യമായിരിക്കും എന്നു എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും അറിയാം അത് കൊണ്ട് ആരും അതിനെതിരെ വാളെടുക്കില്ല എന്നും തങ്ങളുടെ കൂലിയെഴുത്തു വൃഥാ വിലായിപ്പോകും എന്നവര്‍ക്കറിയാം ..എന്നാല്‍ നുണ എഴുതി പ്പിടിപ്പിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ആളുകള്‍ ഉണ്ടാവും എന്നും അങ്ങനെ തങ്ങള്‍ക്കും തങ്ങളുടെ നുണ കള്‍ക്കും മൈലേജ് ഉണ്ടാകും എന്നവര്‍ക്കറിയാം ..


ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍..വര്‍ക്കേഴ്സ് ഫോറം...


കബറടക്കുന്ന ചേരിചേരാ നയം

ഇന്ത്യയോട് പലസ്തീനികള്‍ക്ക് പഴയ മതിപ്പില്ല. തങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നതിന് സഹായിക്കുകയാണെന്ന് അവര്‍ക്കറിയാം. ആയുധക്കരാറില്‍ റഷ്യയെ അവഗണിച്ചാണ് ഇസ്രയേല്‍ കൂട്ടുകെട്ട്. പലസ്തീന്‍കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപഗ്രഹമായ ടെക്സാര്‍ വിക്ഷേപിച്ചതും ഇന്ത്യയാണ്. ചാന്ദ്രയാന്‍ ദൌത്യത്തിലും ഇസ്രയേലിനു പങ്കുണ്ട്. അവിടത്തെ ചാരസംഘടനയായ മൊസാദ് ഇന്ത്യയാകെ ചിറകുവിടര്‍ത്തിയിരിക്കയാണ്. വാജ്പേയി സര്‍ക്കാര്‍ ഹിന്ദുത്വ ശാക്തീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഇസ്രയേല്‍ബന്ധം കോണ്‍ഗ്രസും തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും മുസ്ളിങ്ങളുടെയും മതേതര സംഘടനകളുടെയും എതിര്‍പ്പു കൂസാതെയാണിത്.

ലോക ജനതയ്ടെ മനസ്സാക്ഷി ക്കുമുന്നില്‍ മുന്നില്‍ ഒരു ചോദ്യ ചിഹ്ന്ന മായി നിലനില്‍ക്കുന്ന പലസ്തീന്‍ പ്രശനത്തില്‍ ഇന്ത്യ വേട്ടക്കാരനും ഇരക്കും ഒരുപോലെ ഒപ്പം നില്ല്കുന്ന കാഴ്ചയാണ് കാണുക.. ചേരിചേരാ നയം ഉയര്‍ത്തി പ്പിടിക്കുന്ന ഇന്ത്യയെപ്പോലെ ശക്തമായ ഒരുജനാതിപത്യ രാജ്യത്തെ ജനങ്ങള്‍ ..പലസ്തീന്‍ പ്രശനത്തില്‍ ഭരണാധികാരികള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയം എതിര്‍ത്തു തോല്പ്പികെണ്ടാതാണ് ...കാലികമായ വിഷയം അവതരിപ്പിക്കുന്ന ബ്ലോഗിന് ആശംസകള്‍..

നീതി കിട്ടാതെ ഭോപാല്‍...ജാഗ്രത.


ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന് വ്യാഴാഴ്ച 25 വയസ്സ് തികയുമ്പോഴും ലക്ഷങ്ങളുടെ കണ്ണുനീര്‍ കാണാന്‍ അധികാരികള്‍ക്കാകുന്നില്ല.
.
ഭോപ്പാല്‍ ദുരന്തത്തിന്റെ ഉള്ളരകളിലേക്ക് വെളിച്ചം വീശുന്ന ഈ ബ്ലോഗ്‌ ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് ..

ട്രാക്ടര്‍ ചാണകമിടുന്നില്ല ......ഷിനോ ജേക്കബ്..

ശരിയാണ് ചാണകം ഇടുന്നില്ലായിരിക്കും ..എന്നാല്‍ നിലം ഉഴുന്നുണ്ടല്ലോ..(പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം)
ആരാണ് ഇന്ന് കാളയെ ഉഴാന്‍ ഉപയോഗിക്കുന്നത്..അങ്ങനെ കാളയെക്കൊണ്ട് ജോലി ചൈയ്യിക്കാന്‍ ഇന്ന് ആരെയെങ്കിലും കിട്ടുമോ..കൃഷി ജോലിക്ക് ആരെയും കിട്ടാന്‍ ഇല്ലാത്ത ഇന്നത്തെ കാലത്ത് കാളകളെ ക്കൊണ്ട് ഉഴുതിട്ടു വേണം കൃഷി ചെയ്യാന്‍ എന്ന വാദം ബാലിശം തന്നെ ..
തകര്‍ന്നു തരിപ്പണമായ കേരളത്തിലെ കര്‍ഷകര്‍ ഈ വാദത്തോട്‌ ഇന്ന് യോജിക്കുമെന്നു കരുതുന്നുണ്ടോ ..കൃഷി ഭൂമി എന്താണെന്ന് അറിയാത്ത അവിടേക്ക് കാലെടുത്തു കുത്താത്ത യുവ ജനതയോടാണ് കാളയെ വാങ്ങി ഉഴാനും ചാണകം കോരാനും പറയുന്നത്..നടാനും കൊ യ്യാനും ആളുകളെ കിട്ടാതെ ..വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കൊയ്ത്തു മെതി യന്ത്രങ്ങള്‍ കിട്ടാതെ പാടത്ത് മുളച്ചു നശിച്ച നെല്‍പ്പാടങ്ങള്‍ മറന്നോ.. ഇത്തരം വാദങ്ങള്‍ പറയാന്‍ എളുപ്പമാണ്..കാളവണ്ടി യുഗത്തിലേക്ക് തിരിച്ചുപോകണം എന്നു പറയുന്ന താങ്കള്‍ അത്തരം ഒരു വാഹനം സ്വന്തമായി ഉപയോഗിക്കുമോ..ഇനി എന്‍റെ വാഹനം കാള വണ്ടിയകട്ടെ എന്നു തീരുമാനിക്കുമോ ..ഉപദേശങ്ങള്‍ ചിലവില്ലാത്തതാണ് ..പറഞ്ഞാല്‍ മതി.. സ്വയം നടപ്പിലാക്കാന്‍ പറ്റാത്തത് മറ്റുള്ളവരെ നടപ്പിലാക്കാന്‍ ഉപദേശിക്കുന്നത് ശരിയാണോ ...
മറ്റു രാജ്യങ്ങള്‍ ആധുനിക കൃഷി രീതികള്‍ നടപ്പിലാക്കി ആസിയാന്‍ കരാറുകള്‍ പോലെയുള്ള കരാറുകളുമായി അവശേഷിക്കുന്ന കാര്‍ഷകരെയും വിഴുങ്ങാന്‍ ഒരുങ്ങി വരുമ്പോഴാണ് കാളയെയും പശുവിനെയും പൊക്കി പ്പിടിച്ചു വരുന്നത്
താങ്കള്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട് ...പാല്‍ വ്യവസായം നാടന്‍ പശുക്കളെ ഉപയോഗിച്ചു ലാഭകരം അല്ലെങ്കിലും നമ്മുടെ തനതു വര്‍ഗങ്ങളെ നില നിര്‍ത്തെണ്ടാതുണ്ട് ..എന്നുള്ളതില്‍ യോജിക്കുന്നു..



എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില

ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ
..
താങ്കള്‍ സ്വയം സഞ്ചരിപ്പിച്ചോളൂ എന്നാല്‍ ഇനിയും നഷ്ട്ടപെടാത്ത ഇത്തിരി കൃഷിഭൂമിയും കര്‍ഷകരെയും വെറുതെ വിടൂ ..അവര്‍ അവര്‍ക്ക് ലാഭം എന്നു തോന്നുന്ന രീതിയില്‍ ചൈയ്തോട്ടെ ...

സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍..ജെ .

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.
വരും നാളുകളില്‍ ലോകത്തിനു മുന്നില്‍ ഭീഷണിയായി രിക്കുന്ന ഈ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ പുനരവലോകനം നടത്തേണ്ടിയിരിക്കുന്നു ...വികസിത രാജ്യങ്ങള്‍ അവരുടെ സുഖ സൌകര്യങ്ങള്‍ക്ക് പ്രകൃതിയെ ആവളോം ചൂഷണം ചെയ്യ്തു കഴിഞ്ഞു..ഇപ്പോഴും ചെയ്യ്തു കൊണ്ടിരിക്കുന്നു...അവര്‍ ഇപ്പോഴും കുറ്റപ്പെടുത്തുന്നത് ഇന്ത്യ ..ചൈന .ബ്രസ്സീല്‍ പോലുള്ള വികസ്വര രാജ്യങ്ങളെയാണ് ..ഇത്തരം ഇരട്ടത്താപ്പുകളാണ് യഥാര്‍ഥത്തില്‍ ഈ സമ്മേളനങ്ങളുടെ ആകെത്തുക...

അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍..കുഴൂര്‍ വിത്സന്‍..


പ്രശസ്ത കവി കുഴൂര്‍ വിത്സന്റെ ഈ കുറിപ്പ് മനസ്സില്‍ തട്ടി,,
ഒരു നിമിഷം അമ്മയെ ഓര്‍ക്കാന്‍.. വായിച്ചു പോകുന്നവര്‍ക്ക് ഈ ബ്ലോഗിലൂടെ കഴിയുന്നു ..അമ്മ എന്ന സത്യം ..വായനക്കാരിലേക്ക് പകര്‍ന്നു നല്‍കാന്‍ കവിക്കും..

അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ? ...
.കവിയോടൊപ്പം നമ്മള്‍ ഓരോരുത്തരും ചോദിച്ചു കൊണ്ടേയിരിക്കും ........

പരദൂഷണത്തിന്‌ അതിരുകളുണ്ടോ?..നൊടിച്ചില്‍


ഇല്ല എന്നു മാത്രം പറയാം ..
തങ്ങള്‍ വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങി..അതിനുസരിച്ചു ചിന്തിക്കുന്നവരാണ് മലയാളികള്‍ എന്നൊരു ധാരണ ചില പത്ര മാസികകളില്‍ കൂലിക്കെഴുതുന്ന ചില എഴുത്തുകാര്‍ക്കെങ്കിലും ഉണ്ട്..അതേറ്റു പിടിച്ചു തൊള്ള തുറക്കാന്‍ കുറെ അരാഷ്ട്രീയ വാദികളും ..അവര്‍ക്കിപ്പോള്‍ പ്രണയം പിണരായിയോടാണ്... മറ്റേതെങ്കിലും വലതു പക്ഷ നേതാക്കളുടെ ..ഉദ്ധ്യോ ഗസ്തരുടെ വീടിനെക്കുരിച്ചോ എഴുതിയാല്‍ അത് സത്യമായിരിക്കും എന്നു എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും അറിയാം അത് കൊണ്ട് ആരും അതിനെതിരെ വാളെടുക്കില്ല എന്നും തങ്ങളുടെ കൂലിയെഴുത്തു വൃഥാ വിലായിപ്പോകും എന്നവര്‍ക്കറിയാം ..എന്നാല്‍ നുണ എഴുതി പ്പിടിപ്പിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ആളുകള്‍ ഉണ്ടാവും എന്നും അങ്ങനെ തങ്ങള്‍ക്കും തങ്ങളുടെ നുണ കള്‍ക്കും മൈലേജ് ഉണ്ടാകും എന്നവര്‍ക്കറിയാം ..


ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍..വര്‍ക്കേഴ്സ് ഫോറം...


കബറടക്കുന്ന ചേരിചേരാ നയം

ഇന്ത്യയോട് പലസ്തീനികള്‍ക്ക് പഴയ മതിപ്പില്ല. തങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നതിന് സഹായിക്കുകയാണെന്ന് അവര്‍ക്കറിയാം. ആയുധക്കരാറില്‍ റഷ്യയെ അവഗണിച്ചാണ് ഇസ്രയേല്‍ കൂട്ടുകെട്ട്. പലസ്തീന്‍കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപഗ്രഹമായ ടെക്സാര്‍ വിക്ഷേപിച്ചതും ഇന്ത്യയാണ്. ചാന്ദ്രയാന്‍ ദൌത്യത്തിലും ഇസ്രയേലിനു പങ്കുണ്ട്. അവിടത്തെ ചാരസംഘടനയായ മൊസാദ് ഇന്ത്യയാകെ ചിറകുവിടര്‍ത്തിയിരിക്കയാണ്. വാജ്പേയി സര്‍ക്കാര്‍ ഹിന്ദുത്വ ശാക്തീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഇസ്രയേല്‍ബന്ധം കോണ്‍ഗ്രസും തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും മുസ്ളിങ്ങളുടെയും മതേതര സംഘടനകളുടെയും എതിര്‍പ്പു കൂസാതെയാണിത്.

ലോക ജനതയ്ടെ മനസ്സാക്ഷി ക്കുമുന്നില്‍ മുന്നില്‍ ഒരു ചോദ്യ ചിഹ്ന്ന മായി നിലനില്‍ക്കുന്ന പലസ്തീന്‍ പ്രശനത്തില്‍ ഇന്ത്യ വേട്ടക്കാരനും ഇരക്കും ഒരുപോലെ ഒപ്പം നില്ല്കുന്ന കാഴ്ചയാണ് കാണുക.. ചേരിചേരാ നയം ഉയര്‍ത്തി പ്പിടിക്കുന്ന ഇന്ത്യയെപ്പോലെ ശക്തമായ ഒരുജനാതിപത്യ രാജ്യത്തെ ജനങ്ങള്‍ ..പലസ്തീന്‍ പ്രശനത്തില്‍ ഭരണാധികാരികള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയം എതിര്‍ത്തു തോല്പ്പികെണ്ടാതാണ് ...കാലികമായ വിഷയം അവതരിപ്പിക്കുന്ന ബ്ലോഗിന് ആശംസകള്‍..

നീതി കിട്ടാതെ ഭോപാല്‍...ജാഗ്രത.


ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന് വ്യാഴാഴ്ച 25 വയസ്സ് തികയുമ്പോഴും ലക്ഷങ്ങളുടെ കണ്ണുനീര്‍ കാണാന്‍ അധികാരികള്‍ക്കാകുന്നില്ല.
.
ഭോപ്പാല്‍ ദുരന്തത്തിന്റെ ഉള്ളരകളിലേക്ക് വെളിച്ചം വീശുന്ന ഈ ബ്ലോഗ്‌ ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് ..

വാര്‍ത്തകളുടെ വിശ്വാസ്യത.... ?റാംജി.

..തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഇഷ്ട്ടക്കാര്‍ ജയിച്ചു കയറാന്‍ അവര്‍ക്കനുകൂലമായി വാര്‍ത്തകള്‍ പടച്ച്ചുണ്ടാക്കുകയും ..വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ...എതിരാളികളെ തേജോ വധം ചൈയ്യുന്ന വാര്‍ത്തകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ് ,,കേരളത്തിലും ചില ബൂര്‍ഷാ പത്രങ്ങളും ചാനലുകളും ഈ പരിപാടി കുറെ കാലമായി നടത്തി വരുന്നുണ്ട് ....
വാര്‍ത്തകള്‍ ഇത്തരം പത്രങ്ങളുടെ ആകുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കും ..അത് തന്നെയാണ് ഇവരുടെ ലക്ഷ്യവും ...


ആറാമിന്ദ്രിയം - കവിത സമാഹാരം..

ബ്ലോഗിലും ഒര്കുട്ടിലും പരിചിതനായ കവി ശ്രീ ഗിരിഷ് വര്‍മയുടെ "ആറാമിന്ദ്രിയം "എന്ന കവിത സമാ ഹാരം മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് പുറത്തിറക്കുന്നു ..കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്..ബ്ലോഗില്‍ ശ്രീ ഗിരിഷ് വര്‍മയ്ക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടുണ്ട് എന്നു തോന്നുന്നില്ല ..അദ്ധേഹത്തിന്റെ പല മികച്ച രചനകളും ബ്ലോഗില്‍ വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല ..അദ്ധേഹത്തിന്റെ രചനകള്‍ പുസ്തകമാകുന്നത്
മലയാള കവിതാ ശാഖയ്ക്ക് നേട്ടം തന്നെയാണ് ...ശ്രീ ഗിരിഷ് വര്‍മയ്ക്ക് ആശംസകള്‍....

വേനലവധിക്കുറിപ്പുകള്‍..
ആരാണ്‌ പറഞ്ഞത്‌
പെണ്‍കുട്ടികള്‍ നീണ്ടമുടിയിഴകളുടെ കൊട്ടാരങ്ങള്‍ മാത്രമാണെന്ന്‌.
മുറിച്ചുവച്ച കണ്ണാടികള്‍ മാത്രമാണെന്ന്‌.

ഒരുവള്‍ അരകെട്ടുകൊണ്ടളന്ന്‌
ഭൂമി സ്വന്തമാക്കുന്നു
മുടിയിഴകളില്‍ സൂര്യനെ അടിമയാക്കുന്നു.

നന്നായിരിക്കുന്നു...ശ്രദ്ധേയമായൊരു കവിത ..
കവിക്ക്‌ ആശംസകള്‍...


കണ്ണാടി കാണ്മോളവും..സനാതനന്‍..

നല്ലൊരു കവിത ...ഈ കണ്ണാടി താന്‍ തന്നെയാണ് ..തന്നില്‍ നിന്നു തന്നെയാണ് പ്രതിബിംബവും ഉണ്ടാകുന്നത് ..
നല്ലൊരു ആശയം ..നന്നായി പറഞ്ഞിരിക്കുന്നു......ചേറില്‍ നിന്നു താമര വിരിയുന്നു എന്നു പറയുമ്പോലെയാണ് ഈ ബ്ലോഗില്‍ നിന്നും കവിതയും വിരിഞ്ഞത് .......

പ്രണയത്തിന്റെ ഋതുഭേദങ്ങള്‍..അനിത ഹരീഷ്.



ഋതുചക്രത്തിന്റെ കറങ്ങലില്‍
നാം എത്തിനില്‍ക്കുന്നതെവിടെ ?
പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???

ചോദ്യങ്ങള്‍ മാത്രം അവശേഷി പ്പിച്ചു കൊണ്ട് ..ഉത്തരം പറയാതെ
അനിത ഹരീഷ്.രക്ഷപ്പെട്ടിരിക്കുന്നു...
വേണമെങ്കില്‍ ഇനി വായനക്കാര്‍ ഉത്തരം കണ്ടെത്തി വായിച്ചു കൊള്ളുക..

ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്

അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?...

നന്നായി... നന്നായി.........ഈ സര്‍ക്കാരിന്റെ കാലം കഴിയുന്ന ത് വരെ സാഹിബുമാര്‍ ഉദ്ധരിച്ചു കൊണ്ടിരിക്കും.........അത് കഴിഞ്ഞാല്‍
..........സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ വല്ലതും കിട്ടിയാലോ ....

പഴശ്ശിരാജാ ആര്‍.എസ്.എസ് ആയോ?..ജോണ്‍ ചാക്കോ പൂങ്കാവ്.


ഹ ഹ ..എട്ടുകാലി മമ്മൂഞ്ഞ്മാര്‍ ജീവിച്ചു പോട്ടെ.....

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവല്‍..ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍


വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ തലകുത്തി നിന്നുകൊണ്ട് നോക്കുമ്പോള്‍ കാണുന്ന കാഴ്ചാ യെന്നു പറയാതിരിക്കാന്‍ വയ്യ ..

ക്ഷീരമുല്ലോരകിടിന്‍ ച്ചുകട്ടിലും ചോറ തന്നെ കൊതുകിന്നു കൌതുകം .........

Read more...

03ഡിസംബര്‍2009 - ബ്ബ്ലോത്രം ബ്ലോഗില്‍ കണ്ടത്

Thursday, December 3, 2009

പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍...-സെക്യുലര്‍ പൊളിടിക്സ്.


കേരളത്തില്‍ ലൌ ജിഹാദെന്നോ റോമിയോ ജിഹാദെന്നോ പേരുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയതോടുകൂടി പ്രണയം നടിച്ച് ഹിന്ദുയുവതികളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ എന്ന ദുഷ്പേരില്‍ നിന്ന് നിയമപരമായെങ്കിലും മുസ്ലിം ചെറുപ്പക്കാര്‍ മോചിതരായി; അത്രയും നന്ന്. എന്നാല്‍ ആരാലും വഞ്ചിക്കപ്പെടാവുന്നത്ര അപക്വമതികളാണ് തങ്ങള്‍ എന്ന അപമാനകരമായ അവസ്ഥയില്‍ നിന്ന് ഈ ഉറപ്പുകൊണ്ടൊന്നും ഇവിടത്തെ സ്ത്രീകള്‍ മോചിതരാവുന്നില്ല.മിശ്രവിവാഹങ്ങള്‍ക്കും പ്രണയവിവാഹങ്ങള്‍ക്ക് തന്നെയും മേല്‍ എടുത്തൊഴിച്ച കളങ്കങ്ങള്‍ ഇതു കൊണ്ടൊന്നും കഴുകപ്പെടുന്നുമില്ല. പ്രണയം ജാതി-മത-വംശ-വര്‍ഗ ഭേദമെന്യേ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഒഴുകുന്ന ജീവന്റെ ഉറവയാണ്. വറ്റിപ്പോയ ഉറവകളിലൊന്നായ് വരും നാളുകളില്‍ അത് മാറാതിരിക്കണമെങ്കില്‍ നമ്മുടെയിടയില്‍നിന്ന് തന്നെയുള്ള സജീവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.


"ലൌവ്‌ ജിഹാദ്" എന്ന വാക്ക് ഒരു സാങ്കല്പിക പ്രയോഗം ആണെന്നാണ്‌ തോന്നുന്നത്... .മത സൌഹാര്‍ദം നില നില്‍ക്കുന്ന ഒരു രാജ്യത്ത്‌ അത് തകര്‍ക്കാന്‍ തല്പരകക്ഷികള്‍ പല അടവുകളും പ്രയോഗിക്കും ..കായികമായി മാത്രമല്ല കുപ്രചാരണങ്ങളും നടത്തും..അത്തരത്തില്‍ ഒന്നായി ഇതിനെയും കണ്ടാല്‍ മതി ..ജിഹാദ് എന്ന വാക്ക് അറബി വാക്കയത് കൊണ്ട് {വിശുദ്ധ യുദ്ധം } മുസ്ലിം സമൂഹം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയ്ണ്ട് ..എന്നാല്‍ എന്താണ് സത്യം ..
പ്രണയ വിവാഹങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടില്ലേ ..വിവിധ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും സാധാരണമല്ലേ..അതാതു മതത്തില്‍ നിലകൊള്ളുന്നവരും ഒരു മതത്തിലും നില്‍ക്കാത്തവരും ...ഏതെങ്കിലും ഒരാളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചൈയ്യുന്നതും മുന്‍പും ഉണ്ടാകാരുല്ലതല്ലേ..അതില്‍ നിന്നു വ്യത്യസ്തമായി വ്യാപകമായ തോതില്‍ ആസൂത്രിതമായി ഇത്തരം ഒരു നീക്കം നടക്കുന്നുണ്ട് എന്നു പറയുന്നത് കാര്യങ്ങളെ പരവതീകരിച്ചു തങ്ങളുടെ ഗൂഡ ലക്ഷ്യങ്ങള്‍ നടപ്പിലാകാനുള്ള തന്ത്രം മാത്രമാണ് എന്നെ പറയാനാവൂ..മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് അവരുടെ പ്രചാരണം ലക്ഷ്യമാക്കിയാണ് ..നമ്മള്‍ അത് തിരിച്ചറിയണം ..
കാലിക പ്രധാനമായ മികച്ചൊരു ബ്ലോഗ്‌ ...ആശംസകള്‍..

സേവ് മുല്ലപ്പെരിയാര്‍ -

മലയാളികളുടെ പേടിസ്വപ്നമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശരിയായ ചിത്രം കാട്ടി തരുന്ന ബ്ലോഗ്‌....കേരള ജനത നശിച്ചു പോയാലും സാരമില്ല മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ കൂട്ടണം ..എന്ന തമിള്‍ നാടിന്‍റെ വാശി യുടെ മുന്നില്‍ മുട്ട് മടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ കേരള സര്‍ക്കാരും എം പി മാരും കേന്ദ്ര മന്ത്രിമാരും സമ്മര്‍ദം ചെലുത്തിയെ തീരു..
നമ്മുടെ ബൂലോകം ഇന്ന് മുതല്‍
സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ
സേവ് കേരള ..
എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുക.....ബ്ലോഗിന് ആശംസകള്‍

എരുമയും പോത്തും പിന്നെ ഹിന്ദു മതവും

ലോകമെങ്ങും മാംസം ഭക്ഷിക്കുന്നവര്‍ അവരുടെ ഭക്ഷണ ആവശ്യത്തിനായി പതിനായിരക്കണക്കിനു മൃഗങ്ങളെ കൊല്ലുന്നുണ്ട് ..ബലിയുടെ പേരിലായാലും അല്ലെങ്കിലും കൊല്ലുന്ന ഈ ജീവികളുടെയെല്ലാം മാംസം ഭക്ഷണത്തിനു വേണ്ടി ത്തന്നെയാണ് ഉപയോഗപ്പെടുത്തുന്നത് ...അതില്‍ മത വ്യത്യാസമോ ജാതി വെത്യാസമോ ഒന്നുമില്ല.....പിന്നെ ഇത്തരം തലക്കെട്ട്‌ കൊടുത്തു കണ്ട അനോണികള്‍ക്കൊക്കെ തമ്മില്‍ തമ്മില്‍ ചീത്ത വിളിക്കാനും ചേരി തിരിവുണ്ടാകാനും ഉപകരിക്കുമെന്ന് മാത്രം...

-കൂതറ തിരുമേനി യുടെ അച്ചടിയിലെ മാടമ്പികളും ബൂലോഗത്തെ അടിയാന്മാരും.


അച്ചടി മാധ്യമത്തില്‍ വരുന്ന എല്ലാം മികച്ചതെന്നും ബ്ലോഗില്‍ വരുന്നവയെല്ലാം മ്ലേച്ചമെന്നും മുന്‍വിധിയോടെ ബ്ലോഗില്‍ വായനക്കായി വരുന്നവര്‍ക്ക് ഉണ്ടെന്നു ചില വ്യക്തിപരമായ അനുഭവം മൂലം അറിയാം. എന്തുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നു. അച്ചടിയില്‍ വരുന്നതെല്ലാം വരുന്നത് മികച്ചതെങ്കില്‍ മുത്തുചിപ്പിയും ഗുരുവുമെല്ലാം ഉത്കൃഷ്ട സാഹിത്യ സൃഷ്ടികളായി കാണേണ്ടിവരും. എന്തിനു കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന "മ" പ്രസിദ്ധീകരണങ്ങള്‍ പോലും മലയാളത്തിന്റെ ഏറ്റവും ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ അച്ചടിക്കുന്നവയാണെന്ന് കരുതേണ്ടി വരും.
വിഷയത്തെ ..ശരിക്കും വിലയിരുത്തുന്ന മികച്ച ലേഖനം ...ആശംസകള്‍

സുനില്‍ കെ ചെറിയാന്‍റെ

യവനിക ഗോപാലകൃഷ്ണന്‍ പറഞ്ഞത് ..


പ്രശസ്ത നാടകനടനും സീരിയല്‍ നടുനുമായ യവനിക ഗോപാലകൃഷ്ണന്‍..അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ സുനിലുമായി പങ്കു വെച്ചതിന്‍റെ സമാഹാരം ആ‍ നടനെ ക്കുറിച്ചു കൂടുതല്‍ അറിയാന്‍ വായനക്കാരനെ സഹായിക്കുന്നു..
നല്ലൊരു ബ്ലോഗ്‌ ..സുനിലിനു ആശംസകള്‍...


മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )

-സൈനുദ്ധീന്‍ ഖുരൈഷി
ബ്ലോഗിലെ വായനക്ക് ഉത്തമ ഉദാഹരണമാണ് ഈ കഥ ...ഈയടുത്ത കാലത്ത് ബ്ലോഗില്‍ വന്ന
ഏറ്റവും നല്ല കഥ ..ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ല എന്നതാണ് ..പ്രശസ്തരുടെ ബ്ലോഗുകള്‍ മാത്രം വായിക്കുകയും അല്ലെങ്കില്‍ തമ്മില്‍ തമ്മില്‍ പുറം ചൊറിയുകയുമാണ് ബ്ലോഗില്‍ ഇപ്പോള്‍ കണ്ടു വരുന്ന രീതി...തനിക്കു കമന്റ്‌ ഇട്ടാല്‍ ഇട്ടയാള്‍ക്കും ഒരു കമന്റ്‌ .മറ്റു പലയിടങ്ങളിലും നല്ല പോലെ വായിക്കപ്പെടുകയും നൂറിലേറെ കമന്റുകള്‍ കിട്ടുകയും ചെയ്ത ഒരു പോസ്റ്റാണ് ബൂ ലോകത്ത് അവഗണിക്കപ്പെടുന്നത്.
..

അന്തിച്ചോപ്പ് മാഞ്ഞു.
പുറത്തെ ഇരുട്ടില്‍ ചന്നം പിന്നം ചാറ്റല്‍ മഴ.
ഇടയ്ക്ക് തെക്ക് നിന്ന് പുഴ കടന്നെത്തുന്ന ശക്തമായ തണുത്ത കാറ്റ്. മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ തരളിതമായ പ്രകാശത്തില്‍ ആമിനയുടെ വിളറിയ മുഖം. കഴുക്കോലില്‍ നിന്ന് തൂങ്ങുന്ന കയറിപ്പോള്‍ അനാഥമാണ്.
പുറത്ത് നിന്ന് അടിയ്ക്കുന്ന കാറ്റില്‍ ആമിനയുടെ തലക്ക് മുകളില്‍ അത് ആടുന്നു. കയറ് പിടിക്കാനുള്ള ത്രാണിയില്ലാതെ ആമിനയുടെ കൈകള്‍ വശങ്ങളിലേക്ക് വീണ് കിടക്കുന്നു.വേദന തിന്ന് പാതിപ്രാണനായ ആമിനക്കിപ്പോള്‍ ശബ്ദവുമില്ലാതായിരിക്കുന്നു. ബദ്രീങ്ങളെ വിളിച്ച് കരയുന്ന അയ്സാത്തയുടെ ശബ്ദം മാത്രം പുറത്തെ മഴയിലേക്ക് തെറിച്ച് വീഴുന്നു.

മനോഹരമായ ശൈലി .....ആശംസകള്‍ സൈനുദ്ധീന്‍

ജ്യോനവന്‍ ഒരോര്‍മ്മ അനശ്വര സ്മരണകള്‍ --ശ്രീജിത്ത്.

അനശ്വരനായ ആ‍ കവിയുടെ സ്മരണകള്‍ ഇപ്പോഴും വേദന യായി പടരുന്നു...
അതെ ചിലര്‍ അങ്ങിനെയാണ്. അവര്‍ക്ക് മരണമില്ല . എന്നും നമ്മുടെ മനസ്സില്‍ എക്കാലവും ജീവിക്കും . ഇതെല്ലാം ഇഷ്ടപ്പെട്ട പുഷ്പത്തിനെ മൊട്ടിലേ നുള്ളുന്ന തോട്ടക്കാരന്റെ വികൃതി മാത്രം . ജ്യോനവന്‍ എന്ന പുഷ്പത്തിന് നമ്മുടെ ഹൃദയത്തിലാണ് സ്ഥാനം കൊടുക്കുന്നത് . അതും ദൈവഹിതം ..ആ‍ സ്മരണകള്‍ ജ്വലിച്ചു നില്‍ക്കട്ടെ.
--------------------
ബ്ലോത്രം വായന



Read more...

02 ഡിസംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.

Wednesday, December 2, 2009


02 ഡിസംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.



മമ്മിയെ അറിയാന്‍ ?

മലയാള കവിതയില്‍ പ്രസിദ്ധികരിച്ച അഭിജിത്ത് മടിക്കുന്നിന്റെ " മമ്മി " എന്ന കവിതയെ കാപ്പിലാന്‍റെ നിരൂപണം വായനക്കാരിലേക്ക്
ആ‍ കവിതയെ എങ്ങനെ എത്തിക്കുന്നു ..നിരൂപകന്റെവാക്കുകള്‍ തന്നെയെടുക്കാം
ഇനിയും ഈ കവിത മനസിലായില്ലെങ്കില്‍, തീവ്രത പോരാ എങ്കില്‍ ഒരു കവിത എന്ന നിലയില്‍ ഒരു തികഞ്ഞ പരാജയമായി മാത്രം ഈ കവിത തീരട്ടെ. ആശംസകള്‍ .
തന്‍റെ നിരൂപണം കൊണ്ട് ആസ്വാദക മനസ്സില്‍ കവിതയെ എത്തിക്കാന്‍ കഴിഞ്ഞു എന്നു അദ്ദേഹം കരുതുന്നു ..ഞാന്‍ പറഞ്ഞിട്ടും ഇനിയും മനസിലായില്ലെങ്കില്‍,തികഞ്ഞ പരാജയമായി
ഈ കവിത തീരട്ടെ... എന്നു അദ്ദേഹം ആശംസിക്കുന്നു ..
അന്നും ഇന്നും ഒരു ഈജിപ്ത്യന്‍ മമ്മിയെ പോലെ ജീവിക്കുന്ന സ്ത്രീകളെ ഓര്‍ത്ത്‌ ഒരു പതിനെട്ടുകാരന്റെ ആത്മ രോഷം എനിക്കീ കവിതയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആ കവിത ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വളരെ ശക്തമായി പ്രസ്താവിക്കുന്നു.(ദര്‍ശിക്കാന്‍ കഴിഞ്ഞോ എന്നു അദ്ദേഹത്തിനു മാത്രമേ അറിയൂ.). എന്തായാലും വിജയമായിരുന്നു എന്നു അദ്ദേഹം ശക്തമായി പ്രസ്താവിക്കുന്നുണ്ട് ..
അദ്ദേഹം പറയുന്നത് നോക്കൂ ..
വെറും പതിനൊന്ന് വരികളില്‍ ഒരു സയന്റിഫിക് ഫിക്ഷൻ തന്നെ വായനക്കാര്‍ക്ക് വേണ്ടി അഭി നല്‍കിയിരിക്കുകയാണ്. പണിക്കര്‍ കവിതയില്‍ പറയുന്നു. തീവ്രമായ വികാരങ്ങളെ മാത്രം ‍ ആവിഷ്കരിക്കുവാന്‍ ഉള്ള വേദിയാണ് മലയാള കവിത. വെറുതെയുള്ള പിച്ചും പേയും പറയാതിരിക്കൂ കുട്ടി എന്ന്. ഒരിക്കലും പണിക്കരെ പോലുള്ള ഒരു കവി പറയുവാന്‍ പാടില്ലാത്തതാണ് മുകളില്‍ പറഞ്ഞത്....
ആ‍ കവിത വായിച്ചു നോക്കിയതില്‍ നിന്നും പണിക്കര്‍ ഒരു പതിനായിരം തവണ പറഞ്ഞാലും അത് കുറഞ്ഞു പോയെന്നു തോന്നുന്നു..
എന്തായാലും കാപ്പിലാന്‍ ഇത്രയധികം കഷ്ട്ടപ്പെട്ട് ..ബുദ്ധിമുട്ടി ..പാടുപെട്ട് ..ഈ കവിതയെ നിരൂപിച്ചതല്ലേ..
മറ്റൊരു കവിതയും പഠിക്കുമ്പോള്‍ ഇത്രയും പ്രയാസം ഞാന്‍ നേരിട്ടിട്ടില്ല. എന്നാലും ആ കവിതയുടെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി തുറക്കണം എന്ന വാശി കൊണ്ട് മാത്രം ഞാന്‍ ഒരു എളിയ ശ്രമം നടത്തി നോക്കട്ടെ. ശരിയാകണം എന്ന് യാതൊരു ഉറപ്പും എനിക്കില്ല. ഇനി ഇങ്ങനെയല്ല എങ്കില്‍ സാക്ഷാല്‍ കവി തന്നെ ഇതിന്റെ പൂട്ടുകള്‍ തുറക്കണം. മലയാള ബ്ലോഗിലെ വമ്പന്‍ കവികള്‍ ഈ കവിതയ്ക്ക് മുന്നില്‍ തോറ്റു പോയി എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്‍റെ ശ്രമത്തെ എത്രയധികം പുകഴ്ത്തും എന്നെനിക്കറിയാം. ആ പുകഴ്ത്തലുകള്‍ , വാഴ്ത്തുകള്‍ വീഴ്ത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഈ കവിത പഠിക്കുന്നത് .അദ്ദേഹത്തെ പുകഴ്ത്തുന്നു ...

അഭിജിത്ത് മടിക്കു ന്നിന്റെ അമ്മ..അമ്മിഞ്ഞ.....


അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതുന്നു ഞാന്‍
നന്നായിരിക്കുന്നു.. നല്ല വരികള്‍. നന്നായി എഴുതാന്‍ കഴിവുള്ള കവിയാണ്‌ അഭിജിത്ത് ..
ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ,,


അക്കുവാണ് താരം

അക്കുവിനെ പോലെ സൈക്കിള്‍ ചവിട്ടാന്‍ അറിയാമെന്കില്‍ പരിഗണിക്കാം '... എന്ന് പെണ്‍കുട്ടികള്‍ തങ്ങളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഒതുക്കാനായി പറയുക വരെ ചെയ്തിരുന്നു അന്നൊക്കെ.
കണ്ണനുണ്ണി യുടെ ഈ നര്‍മ കഥ നന്നായിട്ടുണ്ട് .. അക്കു എന്ന കഥാപാത്രം വായനക്കാരില്‍ ചിരിയും സഹതാപവും ഉണര്‍ത്തുന്നുണ്ട് ..
കണ്ണനുണ്ണിക്ക് ആശംസകള്‍..

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്..കുറിഞ്ഞി


ശാസ്ത്ര ലോകത്തിലെ വന്‍ മുന്നേറ്റ മായ കണികാ പരീക്ഷണത്തെ കൂടുതല്‍ അറിയാന്‍ ഉതകുന്ന ഈ ബ്ലോഗ്‌ .
ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് ...ആശംസകള്‍ ..

ഹരിലാലിന്‍റെ കവിതകള്‍


സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ചയില്‍ ഹരിദാസ് അവതരിപ്പിക്കുന്ന
കട്ടുറുമ്പ് ..വളപ്പൊട്ടുകള്‍ -മോക്ഷം ..അമ്മപോയാലുമിളയമ്മ വാഴുക ..ത്യാഗം
എന്നീ കവിതകളെല്ലാം മനോഹരമായ ചൊല്‍ കവിതകള്‍.. കവിതകള്‍ നൂറു വട്ടം വായിച്ചാല്‍ പോലും മനസ്സിലാകാത്ത ഇക്കാലത്ത്
ഇത്തരം കവിതകള്‍ കാണുന്നതും വായിക്കുന്നതും ആശ്വാസം തന്നെയാണ് ..ഹരിലാലിനു ആശംസ്സകള്‍ ..

ഇവര്‍ നമുക്ക് നാണക്കേടാണോ ???


കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട), പി.ടി തോമസ്‌(ഇടുക്കി), ജോസ്.കെ.മാണി (കോട്ടയം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു സഭ കട്ട്‌ ചെയ്യലില്‍ പങ്കെടുത്തത്. ഇനി വിശദീകരണവുമായി ഇവര്‍ വരുമായിരിക്കാം, എന്നെത്യും പോലെ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ചെന്നും വരാം... എങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു വിട്ടവരുടെ മേലെ ചവിട്ടുമ്പോള്‍ മിനിമം നെഞ്ജത്തെങ്കിലും ചവിട്ടണം. അത് വാങ്ങി പുളകിതരാവാന്‍ ഞങ്ങളുടെ ജന്മം ഇനിയും ബാക്കി.
എന്താ -കരക്കാരാ സംശയം ...നാണക്കേട്‌ തന്നെ...

പരിഹസിക്കരുത്!..തറവാടി


അതെ ..ഗള്‍ഫ്‌ തളരുമ്പോള്‍ തളരുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ലാ..കേരളം മുഴുവനാണ്‌ ...
അത് കൂടി ഓര്‍ത്തിട്ടു വേണം പരിഹസിക്കാന്‍

ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

Read more...

30നവംബര്‍2009:ബ്ലോഗില്‍ ബ്ലോത്രം കണ്ടത്

Monday, November 30, 2009

ബ്ലോത്രം ഇന്നലെ ബ്ലോഗില്‍ കണ്ടത്
-സ്വന്തം ലേഖകന്‍

ഗോമൂത്രഷാമ്പൂ, ചാണക ഗുളിക !
സൂരജിന്‍റെ ഈ ലേഖനം

ഗോവധം നിരോധിക്കണമെന്ന ഭ്രാന്തന്‍ മുദ്രാവാഖ്യത്തിനു ശാസ് ത്രീയ പിന്‍ബലം നേടാന്‍ ശ്രമിക്കുകയാണ് തൊഗാഡിയ..പശുവിന്‍റെ പേരില്‍ പിടിച്ചു നില്‍ക്കാനാവുമോ എന്ന പരീക്ഷണം
തുടങ്ങിയിട്ട് കാലമേറെയായി..പശു വളര്‍ത്തു മൃഗങ്ങളില്‍ ശ്രേഷ്ട്ടമായത് തന്നെ..പാലും നെയ്യും നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ വയ്യാത്തത് പോലെ തന്നെ ചാണകവും കര്‍ഷകന് ഒഴിവാക്കാന്‍ വയ്യാത്തതാണ്
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ കണ്ടു പിടുത്തങ്ങലുമായി ഇറങ്ങിയതിന്റെഉദ്ദേശം വ്യക്തമാണ്..പശു മാംസം ഭക്ഷിക്കുന്നവര്‍ ഹിന്ദുക്കള്‍ അല്ലായെന്നും അതിലൂടെ മറ്റു മതക്കാര്‍ക്കെതിരെ ഹിന്ദുക്കളെ തിരിക്കാംഎന്നും
കണക്കു കൂട്ടുന്നു ..തൊഗാഡിയ യുടെ ഈ വാക്കുകളും കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തമാവുന്നു ..
Togadia added: 'Pig slaughter is banned in 44 Muslim countries and it is a punishable offence in all Muslim countries.
Why can't the Indian government make similar stringent laws against cow slaughter?..
കാലികമായ ഈ ലേഖനത്തിനു സൂരജിന് അഭിനന്ദനങള്‍ .....

ഹരീ.യുടെ
കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

കഥകളി ആസ്വാദനം വളരെ നന്നായിരിക്കുന്നു..കേരളത്തിന്‍റെ തനതു കലയായ കഥകളി അന്യം നിന്ന് പോകുന്ന ഇക്കാലത്ത്
കഥകളിയെക്കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിയാന്‍ ഇത്തരം ആസ്വാദനം ഉപകരിക്കും ...
ഉപകാരപ്രദമായ ഇത്തരം ബ്ലോഗുകള്‍ അധികമാരും ശ്രദ്ധിക്കുന്നില്ല എന്നത് ബ്ലോഗ്‌ വായനുടെ മറ്റൊരു വശമാണ്...

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

ശ്രീ അക്ബര്‍ എഴുതിയ ഈ ലേഖനം കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ഒന്നാണ് ..
വളരെയേറെ പണവും ഊര്‍ജവും ചിലവഴിച്ചു വര്‍ഷങ്ങള്‍ ക്കുശേഷം
പുറത്തു വന്ന ഈ റിപ്പോര്‍ട്ടും തുടര്‍ നടപടികള്‍ ഒന്നുമില്ലാത്ത ഒരു പ്രഹസനം മാത്രമാണ്.. ഇത്തരം ഒരു കമ്മീഷന് വേണ്ടി ചിലവഴിക്കപ്പെടുന്ന പണം മറ്റു കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെങ്കില്‍

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ കോണ്ഗ്രസ് സര്‍കാരിന്റെ മേശപ്പുറത്ത് എത്തുമ്പോള്‍ അത് ചരിത്രത്തിലെ മറ്റൊരു തമാശയായി മാറുന്നു. കോഴി കുറുക്കനോട് നീതിതേടുന്ന തമാശ. കോണ്ഗ്രസ് എന്നും ബാബറിമസ്ജിദിന്റെ പേരില്‍ ബീജെപീയെക്കള്‍ തന്ത്രപരമായ രാഷ്ട്രീയം കളിച്ചവരാണ്. പള്ളി പൂട്ടിച്ചതും പിന്നീട് ഒരു വിഭാഗത്തിന് ആരാധനക്ക് തുറന്നു കൊടുത്തതും, തര്‍ക്കസ്ഥലത്ത് തറക്കല്ലിടാന്‍ അനുവാദം നല്കിയതും ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന താഴികക്കുടങ്ങള്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേല്‍ നിലം പതിക്കുമ്പോള്‍ വിഡ്ഢി ചിരിയോടെ കാഴ്ചക്കാരായി നിന്നതും ഇതേ കോണ്ഗ്രസ്കാരാണെന്നതാണ് തമാശ.

ശരിയായ നിരീക്ഷണം ..ആശംസകള്‍...

21 വിവാഹപ്രായമാണോ?
-

മണിഷാരത്ത് എഴുതിയ ഈ ബ്ലോഗ്‌ സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കെണ്ടുന്ന ഒരു വിഷയം അവതരിപ്പിക്കുന്നു

കുടുമ്പ ജീവിതം എങ്ങനെയായിരിക്കണം എന്നറിയാത്ത പ്രായത്തില്‍ കുട്ടികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ ..
കുട്ടികളെ വന്‍ പ്രതി സന്ധിയിലേക്ക് തള്ളി വിടുകയാണ്..ഇരുപത്തിയൊന്നു വയസ്സായ ഒരാണ്‍ കുട്ടി ഉത്തരവാദി ത്വ ബോധം വന്നു എന്ന് പറയാന്‍ ആവില്ല..
കാര്യങ്ങളെ തന്റേടത്തോടെനോക്കിക്കാണാന്‍ ആ പ്രായത്തില്‍ ആവില്ല.. അവസരോചിതമായ ഈ ബ്ലോഗിന് ആശംസകള്‍..

ദുബായ്: മാന്ദ്യത്തിന്റെ ആഘാതം വിടുംമുമ്പേ...

സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കര കയറും എന്ന് ലോക രാജ്യങ്ങളെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ആ വഴിക്ക് ഒട്ടും ചിന്തിക്കുന്നില്ല
എന്നതിന്റെ ഉദാഹരണമാണ് ദുബായില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.. യാതൊരു കാഴ്ച്ച്ചപ്പാടുമില്ലാതെ മത്സര ബുദ്ധിയോടെ കെട്ടിപ്പൊക്കുന്ന കൂറ്റന്‍ ടവറുകള്‍ ..
സമ്പല്‍ സമൃദ്ധ മായ ഗള്‍ഫ്‌ രാജ്യങ്ങളെ എങ്ങനെ കടക്കെണിയില്‍ ആഴ്ത്തി എന്നത് കാണിച്ചു തരുന്നു..അന്‍പതിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ വാടകക്കാരില്ലാതെ മുടക്കിയ കാശിന്‍റെ
പലിശ പോലും കിട്ടാതെ ബാങ്ക് വായ്പ്പ തിരിച്ചടക്കാന്‍ കഴിയാതെ കിടക്കുന്നത് ഗള്‍ഫിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്....എണ്ണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും
ആസൂത്രണമില്ലാതെ ഉള്ള പണം കെട്ടിടങ്ങളില്‍ മുടക്കി മരവിപ്പിച്ചു കളഞ്ഞതും ഇന്നത്തെ പ്രതിസന്ധി ക്ക് ആക്കം കൂട്ടി..
ജനശക്തി
യുടെ ഈ ലേഖനം അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്...

-കറുത്തേടത്തിന്‍റെ
യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌

-ജോണ്‍ ചാക്കോ പൂങ്കാവിന്‍റെ
ശ്രീശാന്തമയം

എന്നീ ബ്ലോഗുകള്‍ ശ്രീശാന്ത്‌ ശ്രീലങ്കയ്ക്ക് എതിരെ ആറ് വിക്കെറ്റ് നേടിയപ്പോള്‍ ഉള്ള അഭിപ്രായങ്ങളായെ പറയാന്‍ പറ്റൂ..
ഒരു കളിയില്‍ വിക്കെറ്റ് നേടി എന്നത് കൊണ്ട് ഇത്രെയും പുക്ഴ ത്തുന്നതില്‍ അര്‍ത്തമോന്നുമില്ല .. അദ്ദേഹം ഇനിയും സ്ഥിരത തെളിയിക്കേണ്ടിയിരിക്കുന്നു..
ക്രിക്കെറ്റ് മാന്യമായൊരു കളിയാണ് ..ഒരു കളിക്കാരനും കളിക്കളത്തില്‍ മാന്യമായി പെരുമാറണം..അക്കാര്യത്തില്‍ താന്‍ ഒരു വന്‍ പരാജയമാണ് എന്ന്
പലതവണ ശ്രീശാന്ത്‌ തെളിയിച്ചിട്ടുണ്ട്..ഉയര്‍ച്ച അഹങ്കാരത്തിലെക്കല്ല ..എളിമയിലെക്കാന് വഴി തെളിയിക്കേണ്ടത് ..അത് ശ്രീ ശാന്തിനു മനസ്സിലായാല്‍ അദ്ദ്ധേഹത്തിനു കൊള്ളാം
നഷ്ട്ടപ്പെടാന്‍ ശ്രീ ശാന്തിനാണ് ഉള്ളത്.. ഇന്ത്യന്‍ ക്രിക്കെറ്റിനല്ല..

ഉമ്മ...

man to walk with


അവ്യക്തമായൊരു കഥ ..എന്താണ് ഈ കഥയിലുള്ളത് ഉമ്മയില്ലാത്ത ..ഒന്നാം ക്ലാസില്‍ പഠിക്കുന്ന നസീമ വയറുവേദന എടുത്തു കരഞ്ഞു .ബാപ്പ വന്നു വീട്ടിലേക്കു കൊണ്ട് പോയി..
അവള്‍ ഉമ്മായെന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു..നസീമ ഒന്നാം ക്ലാ സ്സില്‍ പഠിക്കുന്ന കുട്ടിയാണ് അപ്പോള്‍ അഞ്ചു വയസ്സ്..ആകുട്ടിക്കു ആയയോടു മാത്രം പറയാന്‍ പറ്റുന്ന കാര്യം എന്താണ്?
നസീമയുടെ ചേച്ചി കല്യാണം കഴിഞ്ഞു പോയി..അപ്പോള്‍ നസീമാക്കും ചേച്ചിക്കും ഒരു പതിനഞ്ചു വയസ്സെങ്കിലും .വ്യതാസം കാണും ..വീട്ടില്‍ പ്രായമായ ബാപ്പ മാത്രം ...ഒന്നും വ്യക്തമാക്കാതെ
പലതും പറഞ്ഞു പോകുന്നു..
കഥയെന്ന നിലയില്‍ ഇനിയും നന്നാകെണ്ടിയിരിക്കുന്നു

ഗീത യുടെ ഗുരു ശിഷ്യ ബന്ധം പറയുന്ന സുകൃതികള്‍ എന്ന കഥ പ്രമേയം പുതുമയുള്ളതല്ല യെങ്കിലും അവതരണം
കൊണ്ട് മികച്ചു നില്‍ക്കുന്നു.. വായനക്കാരനെ പിടിച്ചിരുത്താന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു ..ഇനിയും കൂടുതല്‍ എഴുതാന്‍ ഈ കഥാകാരിക്ക് കഴിയട്ടെ...

പുരുഷ മേധാവിത്വം
..
-സിങ്കുട്ടന്‍.

പുതുമയുള്ള അവതരണം ..നന്നായി പറഞ്ഞിരിക്കുന്നു..
ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍...

ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര
എന്ന വിഷ്ണു പ്രസാദിന്‍റെ കവിത

മനോഹരം എന്നെ പറയാന്‍ പറ്റൂ.. ജീവിച്ചിരിക്കുന്നവന്‍ മരണത്തെ ക്കുറിച്ചുചിന്തിക്കുമ്പോള്‍ ..ആ‍ ചിന്തകളുടെ തലം പരിമിധികളില്ലാത്തതാണ് ..അത് ഒഴുകിക്കൊണ്ടേ ഇരിക്കും... സുന്ദരമായ വരികള്‍ ..നദിയുടെ ഒഴുക്ക് പോലെത്തന്നെ ...


രാജേഷ് ചിത്തിര.യുടെ
തിരസ്ക്കാരം

മേരി ലില്ലി യുടെ
സാന്ത്വനം

Read more...

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP