വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍
Monday, December 7, 2009
വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍
കുഴൂരിന്റെ നേര്‍വഴികള്‍..!...ജയകൃഷ്ണന്‍ കാവാലം!..
മലയാള കവിതയില്‍ കവി കുഴൂര്‍ വിത്സണ്‍ കവി ജയകൃഷ്ണന് നല്‍കിയ അഭിമുഖം ...കവി എന്നതിലുപരി വിത്സണ്‍ എന്ന നാട്യങ്ങള്‍ ഇല്ലാത്ത പച്ചയായ മനുഷ്യനെ കാട്ടിത്തരുന്നു ..
ഈ തുറന്ന് പറച്ചിലുകള്‍ .കവിയുടെ വലുപ്പം കൂട്ടുകയാണ്... ആസ്വാദക ഹൃദയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ സ്ഥാനം പിടിക്കുകയാണ്...
“ചിലര്‍ എന്നെ സ്നേഹിക്കുന്നു. ചിലര്‍ സം ശയിക്കുന്നു. ചിലര്‍ വെറുക്കുന്നു. ആട്ടിയോടിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഉമ്മ തരുന്നു. വെള്ളം തരുന്നു. തിന്നാന്‍ തരുന്നു. കടം തരുന്നു, ഉടുപ്പ് തരുന്നു. കവിതയിലാണ് ജീവിതം. അത് കൊണ്ട് എന്റെ സ്ഥാനം കവിതയിലാണ്. കവിതയില്‍ മാത്രമാണ്. എല്ലാമുണ്ട തില്‍ ..“
ഈ വരികളില്‍ എല്ലാമുണ്ട് ...കവിയും ..കവിതയും മനുഷ്യനും എല്ലാം...
“എന്ത് മാത്രം ജീവിതമാണ് എഴുതാന്‍ കിടക്കുന്നത്. ഉള്ളില്‍ തട്ടിയ ഒന്ന് പോലും എഴുതാന്‍ ആയിട്ടില്ല എന്നതാണ് സത്യം. ഏറ്റവും നല്ലത് പിന്നെ കഴിക്കാന്‍ മാറ്റി വയ്ക്കുന്ന ചില കുട്ടികളില്ലേ. അതാണ് ഞാന്‍ ഇത് വരെ എഴുത്തിന്റെ കാര്യത്തില്‍ .... “
ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുവാനും ഉയരങ്ങളില്‍ എത്താനും ഈ യുവകവിക്കു കഴിയട്ടെ ...ഹൃദയം നിറഞ്ഞ ആശംസകള്‍...
എന്തു തരം കവിയാണ് വില്‍സന്‍?.....വിഷ്ണു പ്രസാദ്
കവിത എന്നാല്‍ പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്.ഈ അടിസ്ഥാന ധാരണയില്ലാത്ത ആളുകളാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.കവിത എങ്ങനെ എഴുതണമെന്ന് കവി തന്നെയാണ് തീരുമാനിക്കേണ്ടത്.വായനക്കാരുടെ സൌകര്യത്തിന് എഴുതുകയല്ല കവിയുടെ പണി..വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.ഇവിടെയാണ് കുഴൂര്‍ വിത്സനും വിഷ്ണു പ്രസാദും തമ്മിലുള്ള വ്യതാസം...വരികളിലെ ആ ധാര്‍ഷ്ട്യം നോക്കൂ..വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതിയത്രെ..വായിക്കപ്പെടാനല്ലെങ്കില്‍ താങ്കള്‍ എന്തിനാണാവോ പ്രസിദ്ധീകരിക്കുന്നത് ...മാഷേ സ്വയം ഭോഗികളുടെ തീവണ്ടി പോലെ ഒന്നാണ് ..മലയാള കവിതാ സാഹിത്യത്തിലെ മികച്ച കവിത എന്നു കരുതി തല പെരുത്തിരിക്കുന്ന താങ്കള്‍ ഇതല്ല ഇതിലപ്പുറം പറയും..വായനക്കാരോടുള്ള ഈ അസഹിഷ്ണുത സമകാലീകരായ മറ്റു കവികളോടും ഉണ്ടാകുന്നത് സ്വാഭാവികമാണ്..കുറ്റം പറയുന്നില്ല.. അസൂയയും സംശയവും ജന്മനാ കിട്ടുന്നതാണ് ..അതൊരു ചികല്സിച്ചു മാറ്റാവുന്ന രോഗമല്ല ..രക്തത്തില്‍ അലിഞ്ഞതാണ്...
“വായനക്കാര്‍ വായിച്ചതു കൊണ്ട് കവിക്ക് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുകയോ വായിക്കാത്തത് കൊണ്ട് ഉള്ളതെന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല.“
ഉണ്ട് മഹാകവേ..ഉണ്ട്..സഹൃദയരായ വായനക്കാര്‍ വായിച്ചത് കൊണ്ട് തന്നെയാണ് ആദി കവി മുതല്‍ കുഴൂര്‍ വിത്സണ്‍ വരയുള്ളവര്‍ കവികള്‍ ആയത്...വായനക്കാര്‍ വായിക്കാത്തതോന്നും കവിത ആയിട്ടില്ല...താങ്കള്‍ എങ്ങനെയെഴുതണം എന്നു താങ്കള്‍ക്കു തീരുമാനിക്കാം എന്ന വാദം ന്യായം. വായനക്കാരുടെ സൌകര്യത്തിനു എഴുതുകയും വേണ്ടാ...അതുകൊണ്ടാണല്ലോ സ്വയം ഭോഗവും വെളിക്കിരിക്കലും എല്ലാം താങ്കള്‍ എഴുതി വിടുന്നത് ..ആരും ഒന്നും പറയാത്തതും ...
"കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.... "
ശരിയാണ് താങ്കളുടെ മുന്നില്‍ മേല്പറഞ്ഞവരൊന്നും കവികള്‍ അല്ല എന്നുതന്നെ സമ്മതിക്കാം ...വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വെറുതെ ഒരു രസത്തിന് അത്തരം ഒരു പദ്യംരണ്ടു വരി എഴുതി നോക്കൂ...സാധിക്കുകയാണെങ്കില്‍ ആ വഴിക്കും ഒന്ന് നോക്കാമല്ലോ...
"കുഴൂര്‍ വില്‍സന്‍ മഹാനായ കവിയാണ്.പക്ഷേ സ്വന്തം കവിതയില്‍ അയാള്‍ക്ക് വിശ്വാസമില്ല.ഒരു തെണ്ടിയെപ്പോലെ എന്റെ കവിതയെ പ്രമോട്ട് ചെയ്യൂ എന്ന് അയാള്‍ ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു...."
കഷ്ട്ടം ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ താങ്കള്‍ താങ്കളെത്തന്നെ മറക്കുന്നുവല്ലോ... താങ്കള്‍ ചോദിച്ച ചോദ്യം താങ്കളോട് ചോദിക്കുകയാണ്.....

0 comments:
Post a Comment