02 ഡിസംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.
Wednesday, December 2, 2009
02 ഡിസംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.
മമ്മിയെ അറിയാന്‍ ?
മലയാള കവിതയില്‍ പ്രസിദ്ധികരിച്ച അഭിജിത്ത് മടിക്കുന്നിന്റെ " മമ്മി " എന്ന കവിതയെ കാപ്പിലാന്‍റെ നിരൂപണം വായനക്കാരിലേക്ക്ആ കവിതയെ എങ്ങനെ എത്തിക്കുന്നു ..നിരൂപകന്റെവാക്കുകള്‍ തന്നെയെടുക്കാം
ഇനിയും ഈ കവിത മനസിലായില്ലെങ്കില്‍, തീവ്രത പോരാ എങ്കില്‍ ഒരു കവിത എന്ന നിലയില്‍ ഒരു തികഞ്ഞ പരാജയമായി മാത്രം ഈ കവിത തീരട്ടെ. ആശംസകള്‍ .
തന്‍റെ നിരൂപണം കൊണ്ട് ആസ്വാദക മനസ്സില്‍ കവിതയെ എത്തിക്കാന്‍ കഴിഞ്ഞു എന്നു അദ്ദേഹം കരുതുന്നു ..ഞാന്‍ പറഞ്ഞിട്ടും ഇനിയും മനസിലായില്ലെങ്കില്‍,തികഞ്ഞ പരാജയമായി
ഈ കവിത തീരട്ടെ... എന്നു അദ്ദേഹം ആശംസിക്കുന്നു ..
അന്നും ഇന്നും ഒരു ഈജിപ്ത്യന്‍ മമ്മിയെ പോലെ ജീവിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് ഒരു പതിനെട്ടുകാരന്റെ ആത്മ രോഷം എനിക്കീ കവിതയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആ കവിത ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വളരെ ശക്തമായി പ്രസ്താവിക്കുന്നു.(ദര്‍ശിക്കാ
അദ്ദേഹം പറയുന്നത് നോക്കൂ ..
ആ കവിത വായിച്ചു നോക്കിയതില്‍ നിന്നും പണിക്കര്‍ ഒരു പതിനായിരം തവണ പറഞ്ഞാലും അത് കുറഞ്ഞു പോയെന്നു തോന്നുന്നു..
എന്തായാലും കാപ്പിലാന്‍ ഇത്രയധികം കഷ്ട്ടപ്പെട്ട് ..ബുദ്ധിമുട്ടി ..പാടുപെട്ട് ..ഈ കവിതയെ നിരൂപിച്ചതല്ലേ..
മറ്റൊരു കവിതയും പഠിക്കുമ്പോള്‍ ഇത്രയും പ്രയാസം ഞാന്‍ നേരിട്ടിട്ടില്ല. എന്നാലും ആ കവിതയുടെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി തുറക്കണം എന്ന വാശി കൊണ്ട് മാത്രം ഞാന്‍ ഒരു എളിയ ശ്രമം നടത്തി നോക്കട്ടെ. ശരിയാകണം എന്ന് യാതൊരു ഉറപ്പും എനിക്കില്ല. ഇനി ഇങ്ങനെയല്ല എങ്കില്‍ സാക്ഷാല്‍ കവി തന്നെ ഇതിന്റെ പൂട്ടുകള്‍ തുറക്കണം. മലയാള ബ്ലോഗിലെ വമ്പന്‍ കവികള്‍ ഈ കവിതയ്ക്ക് മുന്നില്‍ തോറ്റു പോയി എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്‍റെ ശ്രമത്തെ എത്രയധികം പുകഴ്ത്തും എന്നെനിക്കറിയാം. ആ പുകഴ്ത്തലുകള്‍ , വാഴ്ത്തുകള്‍ വീഴ്ത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഈ കവിത പഠിക്കുന്നത് .അദ്ദേഹത്തെ പുകഴ്ത്തുന്നു ...
അഭിജിത്ത് മടിക്കു ന്നിന്റെ അമ്മ..അമ്മിഞ്ഞ.....
അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതു
നന്നായിരിക്കുന്നു.. നല്ല വരികള്‍. നന്നായി എഴുതാന്‍ കഴിവുള്ള കവിയാണ് അഭിജിത്ത് ..
ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ,,
അക്കുവാണ് താരം
അക്കുവിനെ പോലെ സൈക്കിള്‍ ചവിട്ടാന്‍ അറിയാമെന്കില്‍ പരിഗണിക്കാം '... എന്ന് പെണ്‍കുട്ടികള്‍ തങ്ങളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഒതുക്കാനായി പറയുക വരെ ചെയ്തിരുന്നു അന്നൊക്കെ.കണ്ണനുണ്ണി യുടെ ഈ നര്‍മ കഥ നന്നായിട്ടുണ്ട് .. അക്കു എന്ന കഥാപാത്രം വായനക്കാരില്‍ ചിരിയും സഹതാപവും ഉണര്‍ത്തുന്നുണ്ട് ..
കണ്ണനുണ്ണിക്ക് ആശംസകള്‍..
കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്..കുറിഞ്ഞി
ശാസ്ത്ര ലോകത്തിലെ വന്‍ മുന്നേറ്റ മായ കണികാ പരീക്ഷണത്തെ കൂടുതല്‍ അറിയാന്‍ ഉതകുന്ന ഈ ബ്ലോഗ് .
ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് ...ആശംസകള്‍ ..
ഹരിലാലിന്‍റെ കവിതകള്‍
സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ചയില്‍ ഹരിദാസ് അവതരിപ്പിക്കുന്ന
കട്ടുറുമ്പ് ..വളപ്പൊട്ടുകള്‍ -മോക്ഷം ..അമ്മപോയാലുമിളയമ്മ വാഴുക ..ത്യാഗം
എന്നീ കവിതകളെല്ലാം മനോഹരമായ ചൊല്‍ കവിതകള്‍.. കവിതകള്‍ നൂറു വട്ടം വായിച്ചാല്‍ പോലും മനസ്സിലാകാത്ത ഇക്കാലത്ത്
ഇത്തരം കവിതകള്‍ കാണുന്നതും വായിക്കുന്നതും ആശ്വാസം തന്നെയാണ് ..ഹരിലാലിനു ആശംസ്സകള്‍ ..
ഇവര്‍ നമുക്ക് നാണക്കേടാണോ ???
കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട), പി.ടി തോമസ്(ഇടുക്കി), ജോസ്.കെ.മാണി (കോട്ടയം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു സഭ കട്ട് ചെയ്യലില്‍ പങ്കെടുത്തത്. ഇനി വിശദീകരണവുമായി ഇവര്‍ വരുമായിരിക്കാം, എന്നെത്യും പോലെ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ചെന്നും വരാം... എങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു വിട്ടവരുടെ മേലെ ചവിട്ടുമ്പോള്‍ മിനിമം നെഞ്ജത്തെങ്കിലും ചവിട്ടണം. അത് വാങ്ങി പുളകിതരാവാന്‍ ഞങ്ങളുടെ ജന്മം ഇനിയും ബാക്കി.
എന്താ -കരക്കാരാ സംശയം ...നാണക്കേട് തന്നെ...
പരിഹസിക്കരുത്!..തറവാടി
അതെ ..ഗള്‍ഫ് തളരുമ്പോള്‍ തളരുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ലാ..കേരളം മുഴുവനാണ് ...
അത് കൂടി ഓര്‍ത്തിട്ടു വേണം പരിഹസിക്കാന്‍
ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

0 comments:
Post a Comment