29നവംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.

Sunday, November 29, 2009

29നവംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.




എന്നീ ബ്ലോഗുകള്‍

സൌദി അറേബ്യയിലെ പ്രകൃതി ദുരിതം വരച്ചു കാട്ടുന്നു.. ചിത്രങ്ങള്‍ അടക്കം കാണിക്കുന്നത് കൊണ്ട് അതിന്‍റെ യഥാര്‍ത്ഥ ചിത്രം വായനക്കാരന് കിട്ടുന്നു..
ഗള്‍ഫില്‍ അപൂര്‍വമായി കിട്ടുന്ന മഴ ..തെല്ലൊരു സന്തോഷത്തോടെയാണ് സാധാരണ നിവാസികള്‍ സ്വീകരിക്കുന്നത്
എന്നാല്‍ അത് ഒരു ദുരിതം ആകുമ്പോള്‍ നഷ്ട്ടം ഇപ്പോഴും വിദേശികള്‍ക്ക് തന്നെ..എഴുപതോളം ആളുകളുടെ ജീവന്‍
അപഹരിച്ചു ഈ മഴ കടന്നു പോയപ്പോള്‍ ഇത്തരം ഒരു ദുരിതം നേരിടാന്‍ ഗള്‍ഫില്‍ ശരിയായ ഒരു സംവിധാനം ഇല്ല എന്നുള്ളതാണ് സത്യം...

ജാലകം അഗ്രിഗേറ്റര്‍ -കൂടുതല്‍ ഫീച്ചറുകളുമായി വന്നിരിക്കുന്നു ..

നല്ല കാര്യം തന്നെ...വിശദമായി പ്രധിപാദിച്ചിട്ടുള്ളത്കൊണ്ട് ബ്ലോഗ്ഗര്‍മാര്‍ക്ക് വളരെ ഉപകാരപ്രധമാണ് അഗ്രിഗേറ്റൊറുകളുടെ കുറവ് അല്ല പലപ്പോഴും നല്ല ബ്ലോഗുകള്‍ വായിക്കാതെ പോകാനുള്ള കാരണം ..പ്രശസ്തരുടെ ബ്ലോഗുകള്‍ മേല്‍ക്കൈ നേടുകയും അറിയപ്പെടാത്ത വരുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നുണ്ട്..നിലവാരമുള്ള അത്തരം ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാന്‍ ജാലകം നിമിത്തമായെങ്കില്‍...

ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

ബാബറി മസ്ജിദിന്റെ തകര്‍ച്ചയുംഅതിന്റെ തുടര്‍ച്ചയായി നിലവില്‍വന്ന ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍
ട്ടിലേക്കും വെളിച്ചം വീശുന്ന ബ്ലോഗ്‌ ..മികച്ചൊരു ലേഖനം ..
വളരെയധികം പണവും ഊര്‍ജവും ചിലവഴിച്ചു വര്‍ഷങ്ങള്‍ എടുത്തു പുറത്തു വരുന്ന ഇത്തരം കമ്മീഷന്‍ എന്താണ് നമുക്ക് തരുന്നത്..അതിന്‍റെ തുടര്‍ നടപടികളിലേക്ക് കടക്കുന്നില്ലെങ്കില്‍ എന്താണ് ഇത്തരം കമ്മീഷ നുകളുടെ പ്രസക്തി..ബ്ലോഗിന് ആശംസകള്‍..

എന്താണ് അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍..

ബ്ലോഗ്ഗര്‍ പറയുന്നത് "അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു,"
എന്നാണ്..അതൊരു ജനാധിപത്യ ധ്വംസന മല്ല എന്നാണ് അദ്ദേഹത്തിന്റെ ധ്വനി .."ഹിന്ദുക്കളുടെ വിശ്വാസത്തിനോ അവകാശത്തിനോ ഈ രാജ്യത്തില്‍ ഒരു വിലയും ഇല്ല എന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായാണ് അയോധ്യയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഹിന്ദുക്കള്‍ വീക്ഷിക്കുന്നത്"...എന്താണ് അത്തരം ഒരു നിഗമനത്തില്‍ എത്താന്‍ ബ്ലോഗ്ഗേറെ പ്രേരി പ്പിക്കുന്നത് ..ആ തര്‍ക്ക മന്ദിരം ഹിന്ദുക്കളുടെ ആണെന്ന് തന്നെ അദ്ദേഹം വിശ്വസിക്കുന്നു ..കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു മന്ദിരം കുറെ ആളുകള്‍ ചേര്‍ന്ന് പൊളിച്ചു അടക്കിയത്‌ കോടതിയോടുള്ള അവഗണനയും ജനാധിപത്യ ധ്വംസന മല്ലെന്നും അദ്ദേഹം സമര്‍ത്തിക്കുകയാണോ..
എന്നിട്ട് അദ്ദേഹം പതുക്കെ പറഞ്ഞു പോകുന്നു .."ആരും തന്നെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടതിനെ ന്യായീകരിക്കുന്നുണ്ടാവില്ല." അദ്ദേഹം നിരത്തിയ ന്യായ വാദങ്ങലെയെല്ലാം ഈ ഒരൊറ്റ വാചകം പൊളിക്കുന്നു..
ഈ ബ്ലോഗിന്റെ പ്രസക്തി തന്നെ ആ വാചകത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്..അത് കൊണ്ട് തന്നെയാണ് സുഹൃത്തെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അതിനെ എതിര്‍ക്കുന്നത് ..ഇപ്പോഴും എതിര്‍ത്തു കൊണ്ടിരിക്കുന്നത്..
ഉറുമ്പ്‌ /ANT said..."തങ്ങള്‍ക്കു ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു കെട്ടിടം വലിയ ഒരു ജന വിഭാഗത്തിന്റെ അഭിലാഷത്തിനു എതിരാകാന്‍ മാത്രമായി നിര്‍ത്തി സംരക്ഷിക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ ഏതു വിശ്വാസമാണ് സംരക്ഷിക്കപ്പെടുക?"അവിടെ ഒരു ഹിന്ദുമത ക്ഷേത്രം നിര്‍ മ്മിക്കുന്നതിലൂടെ എന്തു നേട്ടമാണ് സതേ ഇന്‍ഡ്യകാര്‍ക്ക് ഉണ്ടാവുക?..പ്രസക്തമായ ചോദ്യം ..സതക്ക് ഉത്തരം മുട്ടിപ്പോകും!

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി

ശാസ്ത്ര കുതുകികള്‍ക്ക് ഉപകാര പ്രദ് മായ ഇത്തരം ബ്ലോഗുകള്‍ അധികമാരും വായിക്കുന്നില്ലെന്നുള്ളത് കഷ്ട്ടം തന്നെ ..യാതൊരു നിലവാരവും ഇല്ലാത്ത ബ്ലോഗുകളില്‍ കമന്റ്സ് കുന്നു കൂടുമ്പോള്‍ ഇത്തരം ബ്ലോഗുകളില്‍ കമന്റ്‌ ഇടാന്‍ പോലും ആരും മിനക്കെടുന്നില്ല എന്നത് ബ്ലോഗ്‌ വായനയുടെ പോരായ്മ തന്നെയാണ്... ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍..


കൊറ്റില്ലങ്ങളില്‍ നീര്‍പക്ഷികള്‍ക്ക്‌ ദാമ്പത്യകാലം..

പക്ഷി നിരീക്ഷകര്‍ക്ക് വിലപ്പെട്ടൊരു ബ്ലോഗ്‌ ...ആശംസകള്‍..

ഫയര്‍ഫോക്സ് ഇപ്പോള്‍ മലയാളത്തിലും!!!

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക് വളരെ വളരെ ഉപകാര പ്രദ മായൊരു ബ്ലോഗ്‌ ..ഫയര്‍ ഫോക്സി ന്‍റെ മലയാളം എങ്ങനെ ഉപയോഗ പ്പെടുത്താം എന്നു വിശദ മായി പറഞ്ഞു തരുന്നു... ആശംസകള്‍..

ഒരു പ്രതിസന്ധിയുടെ കൂടി ....

സാമ്പത്തിക പ്രതിസന്ധി എന്ന വാള്‍ എല്ലാവരുടെയും തലയ്ക്കു മേലെ തൂങ്ങി ക്കിടക്കുന്നു ..ഏതു നിമിഷവും തങ്ങളുടെ ജോലി നഷ്ട്ടപ്പെടാം ..ഏതു കമ്പനിയും എപ്പോഴും അടച്ചു പൂട്ടാം..ഇന്ത്യ യെ ബാധിക്കില്ല എന്നു വിദഗ്ധര്‍ പറയുമ്പോഴും അതിന്‍റെ ഫലം വിദേശത്തു ജോലി ചെയ്യുന്ന പതിനായിരക്കനക്കിനാലുകള്‍ അനുഭ വിച്ചു കൊണ്ടിരിക്കുന്നു..ദുബായിക്ക് വന്ന ഈ കടവും പ്രതിസന്ധി യും നമ്മളെ ത്തന്നെയാണ് നിരാശരാക്കുന്നത്...


-ഹരിയുടെയും ബെര്‍ളിയുടെയും നീലത്താമര യുടെ റിവ്യൂ നന്നായി..

പഴയ കാലത്തെ കഥകള്‍ അല്ലെങ്കില്‍ സിനിമകള്‍ തന്നെ പുതിയ ചുറ്റ്‌ പാടുകളിലേക്ക് പറിച്ചു നടുമ്പോള്‍ സ്വാ ഭാവിക മായും സംവിധായകന്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്..ഇന്നത്തെ ചുറ്റുപാടുകള്‍ അത്തരം ചിന്തകള്‍ ഉള്‍ക്കൊല്ലുന്നുണ്ടോ എന്നതാണ് .അതിലൊന്ന്..മലയാളത്തിലെ സിനിമകള്‍ നേരിടുന്ന കഥാ ദാരിദ്ര്യ മാണ് ഇത്തരം ഒരു പരീക്ഷണത്തിന് ലാല്‍ ജോസിനെ പ്പോലുള്ളവേരെ ഇത്തരം സാഹസത്തിനു പ്രേരിപ്പിക്കുന്നത്.. ..എം ടി എന്ന മഹാനായ കഥാകാരന് പോലും പുതിയതായി ഒന്നും പറയാനില്ല എന്നു ള്ളത് തന്നെയാണ് ഈ ചിത്രം നമ്മോടു പറയുന്നത്...



മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.
അതാണ്‌ പൂജ്യത്തിന്റെ വില...നന്നായി ..
മോഷ്ട്ടിക്കുന്നത് സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരുമാകുംപോള്‍ ..നിയമവും പോലീസുമെല്ലാം വില്ല് പോലെ കുനിഞ്ഞു നില്‍ക്കും..അവര്‍ക്ക് മുന്നില്‍ ..വല്ല പോക്കറ്റ ടിക്കാരനെയോ പിടിച്ചു പരിക്കാരനെയോ ..കുമ്പിട്ടു നിര്‍ത്തി നട്ടെല്ല് ഇടിച്ചു തകര്‍ക്കുന്ന നിയമപാലകര്‍ വന്പന്‍ സ്രാവുകളെ കണ്ടില്ലെന്നു നടിക്കാരനല്ലോ പതിവ്...കൊള്ളാം -പയ്യന്‍



ക്രൂരമായി..ഡിങ് ഡോങ്?..

“അടെ.. നല്ല ക്യൂട്ട് പെണ്‍കൊച്ചായിരുന്നടേ.. കോപ്പ്..എല്ലാം ഒത്തു വന്നപ്പോ അവന്റെ അമ്മേടെ മാന്ദ്യം.. ഈ സാമ്പത്തികമാന്ദ്യം ഈയടുത്തെങ്ങാനും ഹോഗുമോ?..”“ഹോഗുമായിരിക്കും..ഹോഗേണ്ടതാണ്..യോ..!”

കാലികമായ ഈ ബ്ലോഗ്‌ നന്നായിരിക്കുന്നു..നര്‍മത്തിലൂ
ടെ കാലിക പ്രസക്തമായൊരു വിഷയം ഇതിന്റെ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ പറഞ്ഞിരിക്കുന്നു...

കുഷ്ണാറക്കുളത്തിന്‍റെ തീരത്ത്‌..-

നല്ലൊരു കഥ..നന്നായി പറഞ്ഞിരിക്കുന്നു

സത്രം സ്കൂളിലെ പ്രാവുകള്‍ ( part 5 )

തുടര്കഥ നന്നായി പോകുന്നു..അടുത്തതിന്റെ വരവിനെ കാത്തിരിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന ശൈലി..ആശംസകള്‍...

-നന്ദ യുടെ പുഴ ..നല്ലൊരു കവിതയാണ് ..
പുഴ എന്റെ മാറാണ്
ഒഴുകുന്നതെന്റെ മുലപ്പാലാണ്
ഹൃദയം ചുരത്തുന്ന..തെളിനീരാണ്
.ഓളങ്ങളെന്റെ....മനസ്സാണ്...സൌന്ദര്യ മുള്ള വരികള്‍..എല്ലാ ആശംസകളും...

-ബ്ലോത്രം വായന.

Read more...

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP